Connect with us

ഒന്നല്ല മൂന്ന് കാലഘട്ടം, മൂന്ന് ഗെറ്റപ്പ്;ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം!

Malayalam Breaking News

ഒന്നല്ല മൂന്ന് കാലഘട്ടം, മൂന്ന് ഗെറ്റപ്പ്;ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം!

ഒന്നല്ല മൂന്ന് കാലഘട്ടം, മൂന്ന് ഗെറ്റപ്പ്;ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം!

ഓരോ ചിത്രങ്ങളിലൂടെയും അത്ഭുതപ്പെടുത്തുകയാണ് യുവ താരങ്ങളിൽ ശ്രദ്ധേയനായ ടോവിനോ തോമസ്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്.താരം ആദ്യമായി മൂന്ന് ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തിന്റെ പോസ്റ്ററാണിപ്പോൾ വൈറലാകുന്നത്.ആരാധകർക്കായി ന്യൂ ഇയർ ആശംസ അറിയിക്കുന്നതിനോടപ്പം ചിത്രത്തിന്റെ പോസ്റ്ററും പങ്കുവെച്ചിരിക്കുകയാണ് താരം.തീർത്തും മൂന്ന് കാലഘട്ടത്തിലുള്ള വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിശേഷതകൾ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്.

മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളായ എന്ന് “നിന്റെ മൊയ്തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി” എന്നീ ചിത്രങ്ങളുടെ സഹ സംവിധായകൻ ജിതിൽ ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തന്റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപെട്ട ചിത്രമായിരിക്കും ഇതെന്ന് ടൊവിനോ പോസ്റ്ററിനോടൊപ്പം കുറിച്ചു. 1900,1950,199 എന്നീ കാലഘട്ടത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നല്‍കി കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്.

പക്കാ എന്റർടൈനർ ചിത്രമായിട്ടാണ് ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം സംവിധായകൻ ഒരുക്കുന്നത്. സുജിത് നമ്പ്യാരുടേതാണ് കഥ തിരക്കഥ സംഭാഷണം.തമിഴില്‍ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. യൂ.ജി.എം എന്റെര്‍റ്റൈന്മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

about tovino thomas

More in Malayalam Breaking News

Trending

Recent

To Top