സംവിധായകന് ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ അന്തരിച്ചു
Published on
നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു. 59 വയസ്സായിരുന്നു. അർബുദത്തത്തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഒ.രാജഗോപാൽ ഭർത്താവിന്റെ പിതാവാണ്. പരസ്യസംവിധായകനും നിർമാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാർഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ
ദൂരദർശനിലെ ആദ്യകാല അനൗൺസറായിരുന്നു ഷീബ. നിരവധി പരിപാടികളുടെ അവതാരകയും പ്രൊഡ്യൂസറുമായിരുന്നു. . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3.30-ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
Continue Reading
Related Topics:Cinema, Death, director, SHEEBA, SHYMA PRASAD
