Malayalam Breaking News
“എനിക്ക് അസൂയ കാരണമാണ് വരാത്തത് എന്ന് പറഞ്ഞവരോട് ഒന്നേ പറയാനുള്ളു , എന്റെ ഏറ്റവും വലിയ ബിഗ് ബോസ് പോയി “- ശ്വേതാ മേനോൻ
“എനിക്ക് അസൂയ കാരണമാണ് വരാത്തത് എന്ന് പറഞ്ഞവരോട് ഒന്നേ പറയാനുള്ളു , എന്റെ ഏറ്റവും വലിയ ബിഗ് ബോസ് പോയി “- ശ്വേതാ മേനോൻ
By
“എനിക്ക് അസൂയ കാരണമാണ് വരാത്തത് എന്ന് പറഞ്ഞവരോട് ഒന്നേ പറയാനുള്ളു , എന്റെ ഏറ്റവും വലിയ ബിഗ് ബോസ് പോയി “- ശ്വേതാ മേനോൻ
100 ദിനങ്ങൾക്ക് ശേഷം ബിഗ് ബോസ് ജേതാവായി സാബുമോൻ മടങ്ങിയപ്പോൾ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിജയിയെ കാണാൻ പഴയ മത്സരാര്‍ഥികളെല്ലാം മടങ്ങിയെത്തിയിട്ടും ശ്വേതാ മേനോനും ശ്രീലക്ഷ്മിയും എത്തിയില്ല. അസാന്നിധ്യം കൊണ്ട് ശ്രധേയായിരുന്നു ശ്വേതാ മേനോൻ. ഇപ്പോൾ താനെന്തു കൊണ്ട് പങ്കെടുത്തില്ലാന്നു പറയുകയാണ് ശ്വേതാ മേനോൻ .
“ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ ഞാൻ എത്താതിരുന്നതിന് കാരണമുണ്ട്. എനിക്ക് അസൂയയാണ്, അതുകൊണ്ടാണ് ഞാന്‍ വരാത്തത് എന്നൊക്കെ ചിലരൊക്കെ പറയുന്നതുകേട്ടു. പക്ഷേ എന്നെ അറിയുന്നവര്‍ക്ക് അറിയാം, അങ്ങനെ ഉള്ള ആളല്ല ഞാനെന്ന്. എന്റെ ഏറ്റവും വലിയ ബിഗ് ബോസ് പോയി. അതാണ് ഞാന്‍ വരാതിരുന്നത്. വീട്ടില്‍ ഒറ്റക്കുട്ടിയാണ് ഞാന്‍. അച്ഛന് മരിച്ചതിനാലാണ് വരാതിരുന്നത്. എന്തായാലും ബിഗ് ബോസ് അതിന്റെ അവസാനത്തിലെത്തിയതും വിജയിയെ പ്രഖ്യാപിച്ചതുമെല്ലാം ഗ്രാന്‍ഡായി.”
സാബു തന്നെയാണ് ബിഗ് ബോസ്സില്‍ വിജയി ആകേണ്ടിയിരുന്നത്. അതിന് അതിന്റെ കാരണങ്ങളുമുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേപോലെയായിരുന്നു സാബു. മനുഷ്യത്വപരമായ പെരുമാറ്റമായിരുന്നു സാബുവില്‍ നിന്നുണ്ടായത്. ആദ്യത്തെ കുറച്ചുനാളുകള്‍ക്ക് ശേഷം സാബുവിന്റെ ദിവസങ്ങളായിരുന്നു ബിഗ് ബോസ്സില്‍ ഉണ്ടായിരുന്നത്. എനിക്ക് സാബുവിനെ മുമ്പ് അറിയില്ലായിരുന്നു. സാബുവിന് എന്നെയും. അതുകൊണ്ട് ആദ്യം ഇടപെടാൻ അത്ര അവസരങ്ങളുണ്ടായിരുന്നില്ല. പക്ഷേ പിന്നീട് നല്ല സൌഹൃദമായിരുന്നു. എല്ലാവരുടെയും ഒപ്പം നില്‍ക്കുകയും സ്നേഹത്തോടെ പെരുമാറുകയും ആവശ്യം വരുമ്പോള്‍ ആരോടായാലും അതേപോലെ കട്ടയ്ക്ക് നില്‍ക്കുകയും ചെയ്യുന്ന ആളായിരുന്നു സാബു. എല്ലാ കാര്യങ്ങളെ കുറിച്ചും സാബുവിന് നല്ല ധാരണകളുമുണ്ടായിരുന്നു. വലിയ ഒരു സ്റ്റാറായിട്ടുതന്നെയാണ് സാബു പുറത്തേയ്ക്ക് വരുന്നത്.
സാബുവിനെ ബിഗ് ബോസ് വിന്നറായി തെരഞ്ഞെടുത്തതിന് എനിക്ക് ഏഷ്യാനെറ്റിനോടും നന്ദിയുണ്ട്. ബിഗ് ബോസ് ബ്രാന്‍ഡില്‍ എനിക്കു വിശ്വാസമുണ്ടായിരുന്നു. സാബുവിനെയല്ല മറ്റാരെയെങ്കിലും ആണ് തെരഞ്ഞെടുത്തതെങ്കില്‍ അത് മാറിപ്പോയേനെ. പ്രേക്ഷകര്‍ തെരഞ്ഞെടുത്തത് സാബുവിനെയാണ്. അത് ഏഷ്യാനെറ്റ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നെത്തെയും പോലെ ആ വിശ്വാസ്യത നിലനിര്‍ത്തി. എന്തായാലും എല്ലാവിധ അഭിനന്ദനങ്ങളും.” – ശ്വേതാ മേനോൻ പറയുന്നു.
shwetha menon replied to comments
