Videos
അനുരാഗ കിളിവാതിലിൽ കൃഷ്ണനും ശ്രീജയും – പ്രണയാതുരമായി ശുഭരാത്രിയിലെ ഗാനം !
അനുരാഗ കിളിവാതിലിൽ കൃഷ്ണനും ശ്രീജയും – പ്രണയാതുരമായി ശുഭരാത്രിയിലെ ഗാനം !
By
വ്യാസൻ കെ പി ഒരുക്കിയ ശുഭരാത്രി മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. കുടുംബ പശ്ചാത്തലത്തിൽ ഒരു പക്കാ ഫീൽ ഗുഡ് ചിത്രമായി ആണ് ശുഭരാത്രി എത്തിയത്. ദിലീപ് – സിദ്ദിഖ് കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിൽ കാത്തിരുന്ന വീഡിയോ ഗാനം എത്തിക്കഴിഞ്ഞു.
അനുരാഗ കിളിവാതില്‍ എന്നു തുടങ്ങുന്ന പാട്ട് ഹരിശങ്കറും സംഗീത ശ്രീകാന്തും ചേർന്നാണ് പാടിയിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
വര്‍ക്ക് ഷോപ്പ് മെക്കാനിക്കായ കൃഷ്ണനായി ദിലീപ് എത്തുന്ന ചിത്രത്തില്‍ ഭാര്യ ശ്രീജയായിട്ടാണ് അനു സിത്താര വരുന്നത്. ഇത്തവണ ഒരു കുടുംബ ചിത്രവുമായിട്ടാണ് ജനപ്രിയ നായകന്‍ എത്തിയിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം നടനും സംവിധായകനുമായ നാദിര്‍ഷയും ശുഭരാത്രിയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.
shubharathri video song
