Malayalam Breaking News
‘കൃഷ്ണൻ ! വല്യ മീശയാണല്ലോടാ ?’ – ശുഭരാത്രിയുടെ രണ്ടാമത്തെ ടീസർ എത്തി ..
‘കൃഷ്ണൻ ! വല്യ മീശയാണല്ലോടാ ?’ – ശുഭരാത്രിയുടെ രണ്ടാമത്തെ ടീസർ എത്തി ..
By
കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് ശുഭരാത്രി . യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രം വ്യാസൻ കെ പി ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് .
അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ടീസര്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ നിന്നും സെക്കന്‍ഡ് ടീസറും വന്നിരിക്കുകയാണ്. കൃഷ്ണന്‍ എന്ന പോലീസുകാരനെയാണ് ദിലീപ്അവതരിപ്പിക്കുന്നത്.
ടീസറില്‍ അച്ഛനും മകനുമായി അഭിനയിക്കുന്ന സിദ്ദിഖിനെയും നാദിര്‍ഷയെയും കാണിക്കുന്നു. പോലീസ് ഉദ്യോഗ്സ്ഥനായി വിജയ് ബാബു അഭിനയിക്കുന്നു. കോടതി സമക്ഷം ബാലൻ വക്കീലിൽ സിദ്ദിഖ് എത്തിയത് ദിലീപിന്റെ അച്ഛന്റെ വേഷത്തിൽ ആയിരുന്നു.
ദിലീപും അനു സിത്താരയും തമ്മിലുള്ള വിവാഹവും സെക്കന്‍ഡ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഫസ്റ്റ് ടീസറില്‍ ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായതിന് ശേഷമുള്ള കാര്യങ്ങളായിരുന്നു കാണിച്ചിരുന്നത്. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ഹരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ നിരവധി താരങ്ങള്‍ ടീസറില്‍ വന്ന് പോവുന്നുണ്ട്.
Shubharathri movie second teaser
