Malayalam Breaking News
ശുഭരാത്രി ഇന്ന് മുതൽ തിയേറ്ററുകളിൽ !
ശുഭരാത്രി ഇന്ന് മുതൽ തിയേറ്ററുകളിൽ !
By
ശുഭരാത്രി തിയേറ്ററുകളിൽ എത്തി ! ദിലീപും അനു സിത്താരയുമാണ് ചിത്രത്തിൽ നായിക നായകന്മാരായി അഭിനയിക്കുന്നത്.
വ്യാസൻ കെ പി ഒരുക്കുന്ന ചിത്രം ജൂലൈ ആറിനാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തില്‍ സിദ്ദിഖും പ്രധാന വേഷത്തിലുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ദിലീപിനും അനുസിതാരയ്ക്കും ഏറെ അഭിനയ പ്രധാന്യമുള്ള വേഷമാണ് ചിത്രത്തിലുള്ളത്. നാദിര്‍ഷ 14 വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ശുഭരാത്രിക്കുണ്ട്.
സിദ്ദിഖിന്റെ മകന്റെ വേഷത്തിലാണ് നാദിര്‍ഷ എത്തുന്നത്. ട്രെയ്ലര് പുറത്തിറങ്ങി.
നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, മണികണ്ഠന്, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
സംഗീതം ബിജിബാല്‍. നിര്‍മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്.
shubharathri movie released
