Malayalam Breaking News
സലാമും സുൽനാമയും ; ശുഭരാത്രിയിലെ പ്രശാന്തും സ്വാസികയും !
സലാമും സുൽനാമയും ; ശുഭരാത്രിയിലെ പ്രശാന്തും സ്വാസികയും !
By
ജനപ്രിയ താരം ദിലീപ് നായകനായി എത്തുന്ന ശുഭരാത്രില് പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജനപ്രിയ നടി സിത്താരയാണ് ദിലീപിന്റെ ജോഡി.ദിലീപിന്റെ ഭാര്യയുടെ വേഷമാണ് അനു സിതാര അവതരിപ്പിക്കുന്നത് . പ്രശാന്ത് അലക്സാണ്ടര്‍ സലാംമെന്ന കഥാപത്രവുമായി ശുഭരാത്രിയില്‍ എത്തുമ്ബോള്‍. സുല്നാമ എന്ന കഥാപത്രവുമായി സ്വാസിക എത്തുന്നു. ദിലീപിനൊപ്പം സിദ്ദിഖും ചിത്രത്തിലുണ്ട്.
കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ് സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ശുഭരാത്രി.കോമഡി രംഗങ്ങളിൽ മത്സരിച്ചുള്ള അഭിനയവും ഏറെ ആകർഷണമായി. പുതിയ സിനിമയിലും ഇതേവിജയം ആവർത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ .
യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു.
ഏറെ നിരൂപക പ്രശംസനേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന് കെ.പി (വ്യാസന് എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദമ്ബതികളായാണ് ദിലീപും അനുവും എത്തുന്നത്.ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
അരോമ മോഹനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജി ബാലാണ് ചിത്രത്തിന്‍്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സിദീഖ് , നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന് ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രഹാം, കെപിഎസി ലളിത, തെസ്നി ഖാന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
shubharathri character poster
