Connect with us

ഞാനും ശ്വേതയും കരിയറിൽ ശ്രദ്ധ കൊടുത്താൽ കുഞ്ഞിനെ ശ്രദ്ധിക്കാൻ പറ്റില്ല; ശ്വേതയെ സഹായിക്കാൻ മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത!

News

ഞാനും ശ്വേതയും കരിയറിൽ ശ്രദ്ധ കൊടുത്താൽ കുഞ്ഞിനെ ശ്രദ്ധിക്കാൻ പറ്റില്ല; ശ്വേതയെ സഹായിക്കാൻ മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത!

ഞാനും ശ്വേതയും കരിയറിൽ ശ്രദ്ധ കൊടുത്താൽ കുഞ്ഞിനെ ശ്രദ്ധിക്കാൻ പറ്റില്ല; ശ്വേതയെ സഹായിക്കാൻ മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത!

തെന്നിന്ത്യയിലാകെ സ്വര മാധുര്യം കൊണ്ട് വിസ്മയം തീർത്ത ​ഗായികയാണ് സുജാത മോഹൻ. സുജാതയുടെ ശബ്​ദത്തിനും ​ഗാനങ്ങൾക്കും എപ്പോഴും പ്രത്യേക ആരാധക വൃന്ദവും ഉണ്ട്. പ്രണയ ​ഗാനങ്ങളിൽ സുജാതയെ വെല്ലാൻ മറ്റൊരു ​ഗായികയും ഇല്ലാത്ത സമയവും ഉണ്ടായിരുന്നു. സമ്മർ ഇൻ ബത്ലഹേം, പരദേശി തുടങ്ങിയ സിനിമകളിൽ സുജാത ആലപിച്ച ​ഗാനം ഇപ്പോഴും അവിസ്മരണീയമായി നിലനിൽക്കുന്നു. തമിഴിൽ എആർ റഹ്മാന്റെ നിരവധി ​ഗാനങ്ങൾ സുജാത പാടി.

പൂ പൂക്കും ആസെെ എന്ന ​ഗാനം ഇപ്പോഴും അനശ്വര ​ഗാനമായി നിലനിൽക്കുന്നു. സുജാതയുടെ മകൾ ശ്വേത മോ​ഹനും പ്രശസ്തയായ ​ഗായികയാണ്.

സമ്മർ ഇത് ബത്ലഹേം, സല്ലാപം, പരദേശി തുടങ്ങിയ സിനിമകളിൽ സുജാത ആലപിച്ച ​ഗാനങ്ങൾ ഒരു കാലത്ത് വൻ തരം​ഗം സൃഷ്ടിച്ചിരുന്നു. സുജാതയും കെഎസ് ചിത്രയും ഹിറ്റുകളുടെ വൻനിര തന്നെ തീർത്ത കാലഘട്ടവും ഉണ്ടായിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും സുജാത ശ്രദ്ധിക്കപ്പെട്ടു. എആർ റഹ്മാൻ കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ശബ്ദം കൊടുത്തവരിൽ മുന്നിൽ നിൽക്കുന്ന ​ഗായിക ആണ് സുജാത.

ടെലിവിഷനിലും സ്റ്റേജ് ഷോകളിലും പിന്നണി ​ഗാനരം​ഗത്തും സജീവമായിരുന്ന സുജാതയെ കുറേ നാളുകളായി ഇപ്പോൾ മലയാളി പ്രേക്ഷകർ കാണാറില്ല. പാടുന്ന പാട്ടുകളും കുറവാണ്.എന്താണ് സംഭവിച്ചത് എന്ന് തുറന്നുപറയുകയാണ് സുജാത.ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പറയുന്നത്.. സുജാതയ്ക്കൊപ്പം ഭർത്താവ് മോഹനും ഈ അഭിമുഖത്തിൽ പങ്കെടുത്തു.

നിലവിൽ പാട്ട് ജീവിതത്തിലെ ഒരു സൈഡിൽ ആണ്. ഒരു സമയത്ത് പാട്ട് മാത്രമായിരുന്നു പ്രധാനം. ഇപ്പോൾ ശ്വേത പാടുന്നുണ്ട്. എന്റെ അമ്മ എനിക്ക് എന്താണോ ചെയ്ത് തന്നത് അത് ഞാൻ ശ്വേതയ്ക്കും ചെയ്ത് കൊടുക്കുന്നു. കാരണം ഞാനും ശ്വേതയും കരിയറിൽ ശ്രദ്ധ കൊടുത്താൽ കുഞ്ഞിനെ ശ്രദ്ധിക്കാൻ പറ്റില്ല.

എനിക്ക് എന്റെ അമ്മ ചെയ്ത് തന്ന അത്രയും എനിക്ക് ശ്വേത്യ്ക്ക് വേണ്ടി ചെയ്യാൻ പറ്റില്ല. കാരണം അമ്മ ഒരു സൂപ്പർ വുമൺ ആയിരുന്നു. അതിന്റെ 10 ശതമാനമെങ്കിലും എനിക്ക് ശ്വേതയെ സഹായിക്കാൻ പറ്റിയാൽ അത് വലിയ സഹായം ആയിരിക്കും. അതിനാൽ കുഞ്ഞിനെ നോക്കുന്നു.

തന്റെ ഭർത്താവിനെക്കുറിച്ചും സുജാത സംസാരിച്ചു. അദ്ദേഹം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ ഞാൻ വീട്ടിൽ ഉണ്ടാവില്ല. പക്ഷെ അദ്ദേഹം അഡ്ജസ്റ്റ് ചെയ്തു. ഒരിക്കൽ പോലും പരാതി പറഞ്ഞിട്ടില്ലെന്നും സുജാത പറഞ്ഞു. ഏതെങ്കിലും കല്യാണത്തിനോ മറ്റ് പരിപാടികൾക്കോ പോവുമ്പോൾ ഭാര്യ ഒപ്പം ഉണ്ടാവില്ല. മിക്കവാറും ഒറ്റയ്ക്കാണ് പോവുക. ഭാര്യ എവിടെയും വരില്ലെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കുമായിരുന്നു. ജോലി കാരണമാണ് വരാഞ്ഞതെന്ന് പറഞ്ഞാൽ നിരവധി പേർ സമ്മതിച്ച് തരില്ലായിരുന്നെന്നും സുജാതയും മോഹനും പറഞ്ഞു.

about sujatha

Continue Reading
You may also like...

More in News

Trending

Recent

To Top