Connect with us

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 200 രൂപ സഹായധനം നല്‍കുന്നവർക്ക് കിടിലൻ ഓഫറുമായി ശ്രിയ ശരണ്‍

Social Media

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 200 രൂപ സഹായധനം നല്‍കുന്നവർക്ക് കിടിലൻ ഓഫറുമായി ശ്രിയ ശരണ്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 200 രൂപ സഹായധനം നല്‍കുന്നവർക്ക് കിടിലൻ ഓഫറുമായി ശ്രിയ ശരണ്‍

രാജ്യം കോവിഡ് ഭീക്ഷണിയിലാണ്. ഈ സാഹചര്യത്തിൽ കൊവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായധനം ശേഖരിക്കാന്‍ പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പർ താരം ശ്രിയ ശരണ്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കാന്‍ ചെന്നൈയിലെ ടാസ്‌ക് ഫോഴ്‌സും കൈന്‍ഡ്‌നെസ് ഫൗണ്ടേഷനുമായി ശ്രിയ കൈകോര്‍ത്തിരിക്കുകയാണ്.

ഗൂഗിള്‍ പേ വഴി 200 രൂപ സഹായധനം നല്‍കാനാണ് ശ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ ആവശ്യപ്പെടുന്നത്. പേ ചെയ്തു കഴിഞ്ഞാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഫൗണ്ടേഷന് മെയില്‍ ചെയ്യണം. തുടര്‍ന്ന് തിരഞ്ഞെടുക്കുന്ന രണ്ടു ലക്കി വിന്നറുകള്‍ക്ക് അപ്രതീക്ഷിതമായ സമ്മാനമാണ് ശ്രിയ നല്‍കുന്നത്. രണ്ടു ലക്കി വിന്നറുകള്‍ക്ക് താരത്തിനൊപ്പം നൃത്തം ചെയ്യാം. ശനിയാഴ്ച രാത്രി 8 മണി വരെയാണ് ഈ മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്കായി കൈന്‍ഡ്‌നെസ് ഫൗണ്ടേഷന്റെ പേജ് നോക്കാമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

shriya saran instagram video corona relief dance and yoga session ……

More in Social Media

Trending