Connect with us

നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം

News

നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം

നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം

ബോളിവുഡ് നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. സിനിമാ ചിത്രീകരണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി വരുന്ന വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. അന്ധേരിയിലെ ഒരു ആശുപത്രിയിലേക്ക് വൈകാതെ എത്തിച്ച അദ്ദേഹത്തിന് ആഞ്ജിയോപ്ലാസ്റ്റി ചെയ്തു.

‘വെല്‍കം ടു ദി ജംഗിള്‍’ എന്ന സിനിമയാണ് താരത്തിന്റെതായി ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ പകല്‍ മുഴുവന്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ശ്രേയസ്. ചെറിയ ആക്ഷന്‍ സീക്വന്‍സുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ചിത്രീകരണ സമയത്ത് ഊര്‍ജ്ജസ്വലനായിരുന്നു ശ്രേയസ്.

എന്നാല്‍ വീട്ടിലെത്തിയ അദ്ദേഹം തനിക്ക് സുഖം തോന്നുന്നില്ലെന്ന് ഭാര്യ ദീപ്തിയോട് പറയുകയായിരുന്നു. പിന്നാലെ കുഴഞ്ഞു വീഴുകയും ചെയ്തു. മറാഠി സീരിയലുകളിലും സ്‌റ്റേജ് ഷോകളിലും ഏറെക്കാലം പ്രവര്‍ത്തിച്ചതിന് ശേഷമാണ് സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ഇഖ്ബാലിലൂടെ (2005) ശ്രേയസിന് ഒരു കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്.

മറാഠിയിലും ഹിന്ദിയിലുമുള്‍പ്പെടെ നാല്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഡോര്‍, അപ്ന സപ്ന മണി മണി, ഓം ശാന്തി ഓം, വെല്‍കം ടു സജ്ജന്‍പൂര്‍, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

More in News

Trending

Recent

To Top