Sports
ശ്രേയസ് അയ്യർക്കു പെൺകുട്ടിയുടെ സ്ഥിരം മെസ്സേജുകൾ – വിവരം അറിഞ്ഞ ധോണി ശ്രേയസ് അയ്യർക്കു കൊടുത്ത ഉപദേശം
ശ്രേയസ് അയ്യർക്കു പെൺകുട്ടിയുടെ സ്ഥിരം മെസ്സേജുകൾ – വിവരം അറിഞ്ഞ ധോണി ശ്രേയസ് അയ്യർക്കു കൊടുത്ത ഉപദേശം
ക്രിക്കറ്റിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായകരമായത് മഹേന്ദ്ര സിങ് ധോണിയുടെ ഉപദേശമാണെന്ന് ശ്രേയസ് അയ്യർ. 2018 ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ നായക സ്ഥാനം ഏറ്റെടുത്ത ഈ 23 കാരൻ ഐപിഎല്ലിലെ തന്റെ വളർച്ചയെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
എല്ലാ തരത്തിലുള്ള വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ധോനി ഉപദേശം നല്‍കിയിരുന്നതായി ഇന്ത്യയുടെ യുവ ബാറ്റ്സ്മാന് ശ്രേയസ് അയ്യര്‍. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ധോനി ഇങ്ങിനെയാരു നിര്‍ദേശം നല്‍കിയത്.
‘പത്രം വായിക്കുന്നത് ഒഴിവാക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കണമെന്നും ധോനി ഉപദേശിച്ചു. ഇന്ത്യന്‍ ടീമില്‍ ഞാന്‍ എത്തിയ ഉടനെയായിരുന്നു ഇത്. എന്നാല്‍ മാത്രമേ കളിയില്‍ ശ്രദ്ധിക്കാന്‍ കഴിയൂ എന്നും ധോനി പറഞ്ഞു.’ ഐ.എ.എന്‍.എസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രേയസ്.
ഐ.പി.എല്ലില്‍ കളിക്കാന്‍ തുടങ്ങിയ ശേഷം ഒരു പെണ്‍കുട്ടിക്ക് തന്നോടുള്ള പെരുമാറ്റത്തില്‍ മാറ്റം വന്നെന്നും ശ്രേയസ് അഭിമുഖത്തില്‍ പറയുന്നു. ‘ഐ.പി.എല്ലില്‍ ഞാന്‍ കളിക്കാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെ എനിക്ക് അറിയാവുന്ന ഒരു പെണ്‍കുട്ടി മെസ്സേജ് അയക്കാന്‍ തുടങ്ങി. എന്തിനാണ് ഇങ്ങനെ മെസ്സേജ് അയക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവളുടെ സന്തോഷം പങ്കുവെയ്ക്കുകയാണെന്നായിരുന്നു മറുപടി. എന്നാല്‍ അവള് പണത്തിന് പിന്നാലെയാണെന്ന് പിന്നീട് എനിക്ക് മനസ്സിലായി’ ശ്രേയസ് പറയുന്നു.
ശ്രേയസ് അയ്യർക്കു പെൺകുട്ടിയുടെ സ്ഥിരം മെസ്സേജുകൾ – വിവരം അറിഞ്ഞ ധോണി ശ്രേയസ് അയ്യർക്കു കൊടുത്ത ഉപദേശം
ഐ.പി.എല്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് ശ്രേയസ് പുറത്തെടുത്തത്. 132 സ്ട്രൈക്ക് റേറ്റില്‍ 14 ഇന്നിങ്സില്‍ നിന്ന് 411 റണ്‍സാണ് ശ്രേയസ് നേടിയത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നോക്കൗട്ടില്‍ എത്താതെ പുറത്തായെങ്കിലും ശ്രേയസിന്റെ പ്രകടനം ഏറെ അഭിനന്ദനം നേടി.
