എന്തായിരുന്നു ശോഭന മി ടൂ പോസ്റ്റ് പിൻവലിക്കാൻ കാരണം ? ആർക്കെതിരെയാണ് ശോഭനയുടെ മി ടൂ ? – ഒടുവിൽ വെളിപ്പെടുത്തലുമായി ശോഭന
മലയാളത്തിലും മി ടൂ വിവാദങ്ങൾ കത്തിപ്പടരുകയാണ്. പലതും വെളിപ്പെടുത്തും എന്ന് പാർവതിയുടെ പ്രസ്താവനക്ക് പിന്നാലെ ശോഭനയുടെ ഫേസ്ബുക് പോസ്റ്റാണ് വിവാദമായത്. മി ടൂ എന്ന് മാത്രം പോസ്റ്റ് ചെയ്ത ശോഭന ആളുകൾ കമന്റ് ചെയ്തു തുടങ്ങിയപ്പോൾ പോസ്റ്റ് പിൻവലിച്ചു.
വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ശോഭനയോട് ആരാണ് അപമര്യാദയായി പെരുമാറിയത് എന്ന ആകാംക്ഷയിൽ ആയിരുന്നു ആളുകൾ. എന്നാൽ പോസ്റ്റ് പിൻവലിച്ചതോടെ ഇതിൽ ഊഹാപോഹങ്ങൾ മാത്രമായി ബാക്കി. ഇപ്പോൾ വീണ്ടും പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ശോഭന.
“‘അതേ, ഞാനും ‘മീടു’വിനെ പിന്തുണയ്ക്കുന്നു. ലൈംഗികാതിക്രമം ഏതു തരത്തിലുള്ളതുമായിക്കോട്ടെ, അതു തുറന്നു പറയാന്‍ മനസ്സു കാണിച്ച എല്ലാ സ്ത്രീകള്‍ക്കും എന്റെ പിന്തുണ. ഭാവിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി പ്രവൃത്തിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇപ്പോഴുള്ള ഈ നീക്കങ്ങളെന്ന് ഉറപ്പാണ്. നന്ദി’ ശോഭന കുറിച്ചു. ഇതോടെ ആരാധകരുടെ സംശയം തീര്‍ന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...