Malayalam
അന്നുതൊട്ട് ഇന്നുവരെ;ശോഭനയ്ക്ക് വന്ന മാറ്റം!
അന്നുതൊട്ട് ഇന്നുവരെ;ശോഭനയ്ക്ക് വന്ന മാറ്റം!
മലയാളികളുടെ എക്കാലത്തേയും ഇഷ്ട നായികമാരിൽ ഒരാളാണ് ശോഭന.പകരം വൈക്കാനാകാത്ത അഭിനയ പ്രതിഭ.വലിയ ഇടവേളയ്ക്ക് ശേഷം ശോഭന വീണ്ടും അഭിനയ രംഗത്തേക്ക് തിരികയെത്തുകയാണ്.ഇപ്പോളിതാ താരം പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ചിത്രത്തിൽ ശോഭനയുടെ കുട്ടിക്കാല ചിത്രം മുതൽ ഏറ്റവും പുതിയ ചിത്രം വരെ ഉൾപ്പെടുത്തി കൊളാഷ് രൂപത്തിലാണുള്ളത്.
ഇതിനോടകം തന്നെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.കുട്ടി ശോഭന വളരെ സുന്ദരിയായിട്ടുണ്ടന്ന് പലരും അഭിപ്രായപ്പെടുന്നു.നിരവധി കമെന്റുകളും ലൈകുകളുമാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്.
1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.1994-ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു.
shobhana’s instagram photo
