Connect with us

കാരവാൻ ഒരു ശല്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്, ഇപ്പോൾ കാരവാൻ വെച്ചാണ് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നത്; ശോഭന

Actress

കാരവാൻ ഒരു ശല്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്, ഇപ്പോൾ കാരവാൻ വെച്ചാണ് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നത്; ശോഭന

കാരവാൻ ഒരു ശല്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്, ഇപ്പോൾ കാരവാൻ വെച്ചാണ് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നത്; ശോഭന

ഒരു തലമുറയുടെ നായിക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച, നടിയായും നർത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. അഭിനയമാണോ സൗന്ദര്യമാണോ അതോ നൃത്തത്തിലെ അസാമാന്യ കഴിവാണോ ശോഭനയോട് ഇത്രയേറെ ഇഷ്ടം തോന്നാൻ കാരണമായതെന്ന് ചോദിച്ചാൽ ആർക്കും തന്നെ ഒരുത്തരമായി പറയാനുണ്ടാകില്ല.

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുൻ നിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഇന്നും ഇന്ത്യയിലെ മുൻനിര നടിമാരുടെ ലിസ്റ്റിൽ ഒരാൾ ശോഭനയാണ്. എന്നാൽ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരമടക്കം വാങ്ങിയ ശോഭന ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല.സിനിമയിൽ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു ഒരു ഇടവേളയെടുത്തത്.

ഇപ്പോഴിതാ കാരവാൻ സംസ്കാരത്തെ കുറിച്ചും തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി. എനിക്ക് കാരവാൻ താൽപര്യമില്ല. ഞാൻ വേണ്ടെന്ന് പറഞ്ഞാലും എന്നോട് കാരവനിൽ കയറി ഇരിക്കാൻ പറയും. പണ്ട് കാരവൻ ഇല്ലാത്തതുകൊണ്ട് വളരെ വേഗത്തിൽ കോസ്റ്റ്യൂം മാറി വരും. സെറ്റിൽ ചെന്നാൽ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാൻ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്.

കോസ്റ്റ്യൂം ചേഞ്ച് ഒരു വീട്ടിലാണെന്ന് പറഞ്ഞാൽ വണ്ടി കയറി അങ്ങോട്ടുപോയി തിരിച്ച് വരുന്ന സമയം ലാഭിക്കാൻ സെറ്റിൽ തന്നെ വസ്ത്രം മാറ്റി ബാക്കിയുള്ള സമയം ഇരുന്ന് ഉറങ്ങാൻ നോക്കും. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റിലാണ് പോയിക്കൊണ്ടിരുന്നത്. ഞാൻ മാത്രമല്ല ഖുശ്ബു, സുഹാസിനി, രാധിക അങ്ങനെ എല്ലാവരും സെറ്റിലെ പരിമിതികൾ അറിഞ്ഞ് പെരുമാറുന്നവരായിരുന്നു.

കാരവാൻ ഒരു ശല്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിൽ കയറി ഇറങ്ങി വരുമ്പോഴേക്കും എന്റെ മുട്ട് വേദനിക്കും. എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളുമായുള്ള കണക്ട് കാരവൻ കളയുന്നു എന്നതല്ല. മൊത്തം സ്ക്രിപ്റ്റ് തന്നെ കയ്യിൽ നിന്ന് പോകുന്ന ഫീലാണ്. ഉദാഹരണത്തിന് ഒരു തറവാട്ടിലാണ് ഷൂട്ടെങ്കിൽ ആ സെറ്റിൽ തന്നെ ഇരിക്കുമ്പോൾ ആ ഇടവുമായി നമ്മൾ കണക്ടാകും. മറ്റ് ആർടിസ്റ്റുകൾ അഭിനയിക്കുന്നത് കാണാൻ കഴിയും.

അങ്ങനെ ആ സ്ക്രിപ്റ്റിനെ ഉൾക്കൊള്ളാൻ കഴിയും. കാരവാൻ വന്നപ്പോൾ ഇത്തരം കാര്യങ്ങൾ കട്ട് ആകുന്നപോലെ. അതിൽ കയറി ഇരിക്കുമ്പോൾ നാം വേറെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കും. കുറച്ചുനേരം സോഷ്യൽ മീഡിയ നോക്കും. വേറെ എന്തെങ്കിലും ചെയ്യും. അതുകൊണ്ട് കാലാവസ്ഥ നല്ലതാണെങ്കിൽ ഞാൻ കാരവാൻ വേണ്ടെന്ന് പറയും.

കൽക്കി സിനിമയിൽ ബച്ചൻ സർ അത്രയും പ്രോസ്തറ്റിക് മേക്കപ്പ് ചെയ്തിട്ട് ചെറിയൊരു പ്ലാസ്റ്റിക് ചെയറിൽ വന്നിരിക്കുന്നത് കാണാം. അദ്ദേഹത്തിന് മാത്രമായി അഞ്ച് ലക്ഷം രൂപ ദിവസ വാടകയ്ക്ക് ഒരു കാരവാൻ അവിടെയുണ്ട്. അദ്ദേഹം പക്ഷെ അതിനുള്ളിൽ പോകില്ല. കാരണം അത് ഒട്ടും സുഖപ്രദമല്ല. ഇപ്പോൾ കാരവാൻ വെച്ചാണ് ആർടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നതെന്ന് തോന്നുന്നു.

പലരും ആർട്ടിസ്റ്റിനെ വിലയിരുത്തുന്നത് കാരവാനും ഒപ്പം വരുന്ന ആളുകളുടെ എണ്ണം വെച്ചുമൊക്കെയാണ് നടി പറയുന്നു. ചെറിയ പ്രായത്തിൽ അഭിനയിച്ച് തുടങ്ങിയതിനെ കുറിച്ചും ശോഭന സംസാരിച്ചിരുന്നു. എന്റെ വയസിനെപ്പറ്റി ആരും ആശങ്കപ്പെട്ടില്ല. ശോഭന ഒരു ആർടിസ്റ്റാണ്. ഹിറ്റായി നിൽക്കുന്ന ഒരു നായികയാണ്.

അവരെ ബുക്ക് ചെയ്യാം എന്നല്ലാതെ അയ്യോ… അവർക്ക് 15 വയസല്ലേ ആയിട്ടുള്ളൂ എന്നൊന്നും ആരും ചിന്തിക്കില്ലല്ലോ. അവർ പണം തരുന്നു. ബുക്ക് ചെയ്യുന്നു. ആ സമയത്ത് എനിക്ക് കോളജിൽ പോകണമെന്നോ പാർട്ടിക്ക് പോകണമെന്നോ ചിന്തയില്ല. ഇപ്പോഴത്തെ കുട്ടികൾക്ക് ആ ചിന്തയുണ്ട്. എന്റെ മകൾ വരെ പറയും ഞാനിവിടെ ഒറ്റയ്ക്കാണ്. എനിക്കൊന്ന് പുറത്തുപോകണം.

ചില കാര്യങ്ങൾ ചെയ്യാനുണ്ട്. ചിലരെ കാണാൻ പോകണം. എന്റെ പ്രായത്തിലുള്ള കുട്ടികൾ പോകുന്നുണ്ടല്ലോ. അതുകൊണ്ട് എനിക്ക് പോകണം എന്നൊക്കെ. അവർക്ക് അത് അറിയാം. പക്ഷെ എന്റെ കാലഘട്ടത്തിൽ എനിക്ക് അത് അറിയുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം പുറത്തുപോകണമെങ്കിൽ സിനിമയിൽ അഭിനയിക്കണം. പാർട്ടി എന്നാൽ എന്റെ സുഹൃത്തുക്കൾ. ഭക്ഷണമെന്ന് പറഞ്ഞാൽ സെറ്റിൽ നിന്ന് കിട്ടുന്നത്. എനിക്ക് അത് വലിയ നിധി കിട്ടിയ പോലെയായിരുന്നു ശോഭന പറഞ്ഞു.

More in Actress

Trending

Recent

To Top