‘അവർ എന്റെ ദുപ്പട്ട എടുത്തു മാറ്റി, എനിക്ക് വലിയ ഷോക്കായി’ ; വെളിപ്പെടുത്തലുമായി ശോഭന
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. മലയാളികൾക്ക് ഒട്ടേറെ നല്ല കഥാപത്രങ്ങൾ സമ്മാനിച്ച നടിയാണ് ശോഭന. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ആദ്യമായി മലയാളത്തിലെത്തുന്നത്.
ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പതിമൂന്ന് വയസ്സായിരുന്നു ശോഭനയുടെ പ്രായം സിനിമയിൽ നിന്ന് മാറിനിൽക്കുന്ന ശോഭന ചില സമയങ്ങളിൽ മാത്രമാണ് അഭിമുഖങ്ങളിൽ കാണാറുള്ളത് . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ യിലും ഒട്ടേറെ സിനിമകളിൽ നടി വേഷം ഇട്ടിട്ടുണ്ട്.
തമിഴിൽ ആദ്യമായി അഭിനയിക്കാൻ പോയപ്പോൾ ഉണ്ടായ ദുരാനുഭവം നടി വെളിപ്പെടുത്തി.ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇതിനെകുറിച്ച് തുറന്ന് പറഞ്ഞത്.
നടിയുടെ വാക്കുകൾ ……
തമിഴില്‍ ആദ്യമായി അഭിനയിക്കാന്‍ ചെന്ന അവസരത്തില്‍ തന്റെ ദുപ്പട്ട എടുത്തു മാറ്റിയെന്നും ഇത് ചെയ്തത് ഒരു സ്ത്രീയായിരുന്നുവെന്നും ശോഭന പറയുന്നു, അത് എനിക്ക് തനിക്കു വലിയ ഷോക്ക് ആയിരുന്നുവെന്നും ശോഭന പ്രതികരിച്ചു. അവര്‍ എന്ത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നു അറിയില്ലെന്നും ശോഭന പറഞ്ഞു. നമ്മള് എങ്ങനെ പെരുമാറുന്നുവോ അതിനനുസരിച്ച് സിനിമയിലെ ആളുകള്‍ നമ്മളെ ബഹുമാനിക്കുമെന്നും ശോഭന വ്യക്തമാക്കി. അതില്‍ സ്ത്രീ പുരുഷന് എന്ന തരം തിരിവ് വേണ്ടെന്നും.
