Malayalam
പൈസയോടുള്ള ആര്‍ത്തി കൊണ്ട് ഒറ്റ വര്‍ഷം ഇരുപത്തിമൂന്ന് ചിത്രങ്ങള്‍; ശോഭന
പൈസയോടുള്ള ആര്‍ത്തി കൊണ്ട് ഒറ്റ വര്‍ഷം ഇരുപത്തിമൂന്ന് ചിത്രങ്ങള്‍; ശോഭന
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിയിൽ ഒരാളാണ് ശോഭന. ഇപ്പോൾ ഇതാ ഒറ്റ വര്‍ഷം കൊണ്ട് ഇരുപത്തിമൂന്ന് മലയാള സിനിമകള്‍ ചെയ്തയെന്ന് തുറന്ന് പറയുകയാണ് താരം
ഒരു നായിക നടിയെ സംബന്ധിച്ച് ഒറ്റ വര്‍ഷം ഇരുപത്തിമൂന്ന് ചിത്രങ്ങള്‍ വളരെ വലിയ കണക്കാണ്, എന്നാല്‍ പൈസയോടുള്ള ആര്‍ത്തി കൊണ്ടാണ് താന്‍ അത്രയും സിനിമകള്‍ സ്വീകരിച്ചതെന്നും അതിന്റെ കാരണവും ശോഭന വിശദീകരിക്കുന്നു.
ഒരു നടിയെ സംബന്ധിച്ച് തന്റെ ഏറ്റവും വലിയ പോരായ്മ ഡയലോഗ് മെമ്മറി ചെയ്യുക എന്നതായിരുന്നുവെന്നും ശോഭന തുറന്നു പറയുന്നു. ‘ബോളിവുഡില്‍ ഓഫര്‍ വരുമ്ബോഴും എനിക്ക് തുടരെ തുടരെ മലയാള സിനിമകള്‍ വരുന്നുണ്ടായിരുന്നു. എനിക്ക് രാജ്കപൂറിന്റെ സിനിമ വന്നിരുന്നു. അമ്മ ബോളിവുഡില്‍ പോകാന്‍ സമ്മതിച്ചില്ല. എനിക്ക് മലയാളത്തില്‍ സിനിമകള്‍ ഒഴിഞ്ഞ നേരമില്ലാതിരുന്നത് കൊണ്ട് ബോളിവുഡില്‍ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല. ഞാന്‍ ഒരു വര്‍ഷം ഇരുപത്തിമൂന്ന് സിനിമകള്‍ ചെയ്തത് എനിക്കൊരു ഡബ്ബിംഗ് സ്റ്റുഡിയോട് തുടങ്ങണം എന്ന ആഗ്രഹത്താലാണ് അതിനാല്‍ എനിക്ക് പണം ആവശ്യമായിരുന്നു. അത് കൊണ്ട് സിനിമകളും അനിവാര്യമായിരുന്നു’. ശോഭന പറയുന്നു.
