Malayalam
സ്‌നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കം; പീഡന വാര്‍ത്തകള്‍ക്ക് പിന്നാലെ വിവാഹിതനാകുന്നുവെന്ന് അറിയിച്ച് ഷിയാസ് കരീം
സ്‌നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കം; പീഡന വാര്‍ത്തകള്‍ക്ക് പിന്നാലെ വിവാഹിതനാകുന്നുവെന്ന് അറിയിച്ച് ഷിയാസ് കരീം
ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ് ശ്രദ്ധനേടിയിട്ടുള്ള ഷിയാസ് ബിഗ് ബോസില്‍ എത്തിയതോടെ താരമായി മാറുകയായിരുന്നു. തുടര്‍ന്നാണ് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുന്നത്. ഇന്ന് സ്റ്റാര്‍ മാജിക് ഷോയിലൂടെ ടെലിവിഷനിലും സജീവ സാന്നിധ്യമാണ് ഷിയാസ്. ഫിറ്റ്‌നസ് കാര്യത്തിലൊക്കെ ശ്രദ്ധാലുവായ ഷിയാസിന് സോഷ്യല്‍ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഉള്ളത്.
കഴിഞ്ഞ ദിവസം താരത്തിനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് പോലീസില്‍ കേസും നല്‍കി. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയില്‍ കാസര്‍കോട് ചന്തേര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈം ഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യംനല്‍കിയിരുന്നു. ഈ പരസ്യംകണ്ടാണ് ജിംനേഷ്യം പരിശീലകയായ 32കാരി പ്രതിയെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു.
2023 മാര്‍ച്ച് 21നാണ് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചത്. ഇതിനിടെ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു. യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പരാതിക്കാരിയെ ശനിയാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി.
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ചെറുവത്തൂരിലെ ഹോട്ടലിലെത്തി ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. മാര്‍ച്ച് 21ന് ഹോട്ടലില്‍ ഇരുവരും ഡീലെക്‌സ് മുറിയെടുത്തിരുന്നെന്നും മുറിക്കകത്ത് എന്ത് നടന്നതെന്നറിയില്ലെന്നും മനേജര്‍ പോലീസിനോട് പറഞ്ഞു. ചന്തേര എസ്.ഐ. എം.വി.ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
ഇപ്പോഴിതാ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന വിവരം അറിയിച്ചിരിക്കുകയാണ് ഷിയാസ്. വിവാഹിതനാകാന്‍ ഒരുങ്ങുകയാണ് താരം. ഡോക്ടറായ രഹനയാണ് വധു. ഷിയാസിനെ ടാഗ് ചെയ്ത് വധു രഹന പങ്കുവച്ച ചിത്രങ്ങളില്‍ നിന്നാണ് ഷിയാസിന്റെ വിവാഹനിശ്ചയ വാര്‍ത്ത എല്ലാവരും അറിഞ്ഞത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിട്ടായിരുന്നു ചടങ്ങ് എന്നാണ് വിവരം.
എന്നന്നേക്കുമായുള്ള ഞങ്ങളുടെ തുടക്കം. സ്‌നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കം എന്ന ക്യാപ്ഷനോടെയാണ് രഹന ചിത്രം പങ്കുവച്ചത്. അതീവ സന്തോഷത്തോടെ കുടുംബത്തോടൊപ്പം ചിരിച്ച് നില്‍ക്കുന്ന ഷിയാസിനെ ഫോട്ടോയില്‍ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ ഷിയാസിനും രഹനയ്ക്കും ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. വിവാഹ നിശ്ചയം അറിയിക്കാത്തതിന്റെ വിഷമം പങ്കുവച്ചും നിരവധിപേര്‍ കമന്റ് ചെയ്യുന്നുണ്ട്.
നടി അന്‍സിബ ഹസനാണ് ആദ്യം ആശംസ അറിയിച്ചെത്തിയത്. മോനെ കണ്‍ഗ്രാറ്റ്‌സ്, എന്നാലും നമ്മളെ വിളിച്ചില്ലല്ലോ എന്നായിരുന്നു ശ്രിനിഷ് അരവിന്ദിന്റെ കമന്റ്. പേളി മാണിയും ആശംസകള്‍ അറിയിച്ചു. ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു ഇവര്‍. പേളിശ്രീനിഷ് പ്രണയത്തിനും വിവാഹത്തിനും ചുക്കാന്‍ പിടിച്ചത് ഷിയാസ് ആയിരുന്നു. ബ്രോ കണ്‍ഗ്രാറ്റ്‌സ് എന്നാലും അറിയിക്കാമായിരുന്നു എന്നാണ് ബിഗ് ബോസിലെ മറ്റൊരു സഹമത്സരാര്‍ഥിയായ ബഷീര്‍ ബഷി കമന്റ് ചെയ്തത്.
ലിന്റു റോണി, ആലീസ് ക്രിസ്റ്റി, ശ്രീവിദ്യ മുല്ലച്ചേരി, അനുമോള്‍, റോഷന്‍, സാധിക തുടങ്ങിയ താരങ്ങളും ഷിയാസിന് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിട്ടുണ്ട്. ഷിയാസിന്റെ സഹോദരങ്ങളും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതമെന്നാണ് സഹോദരന്‍ നിബാസ് കരീം കുറിച്ചത്. ഞങ്ങളുടെ ചെറിയ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. സിസ്റ്റര്‍ ഇന്‍ ലോ അല്ല എന്റെ സഹോദരിയായാണ് ഞാന്‍ നിങ്ങളെ കാണുന്നതെന്നായിരുന്നു ഷിയാസിന്റെ സഹോദരി നാത്തൂനോട് പറഞ്ഞത്.
കല്യാണമാണോ അതോ എന്‍ഗേജ്‌മെന്റോ, ഇതെപ്പോഴാണ് സംഭവിച്ചത് എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങള്‍. സെലിബ്രിറ്റികള്‍ക്ക് പുറമെ ആരാധകരും ഒന്നും അറിയിക്കാത്തതിലുള്ള പരിഭവം കമന്റുകളിലൂടെ രേഖപ്പെടുത്തുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് ഷിയാസ് ഒരു വീട് പണിതത്. അന്ന് നല്‍കിയ അഭിമുഖത്തില്‍ ഷിയാസിന് വിവാഹം ആലോചിക്കുന്നുണ്ടെന്ന് ഉമ്മ പറഞ്ഞിരുന്നു. വീട് വച്ചതിന്റെ ബാധ്യതകള്‍ ഉണ്ട്. അത് ഒന്ന് ഒതുക്കിയ ശേഷം വിവാഹമുണ്ടാകും എന്നാണ് ഉമ്മ പറഞ്ഞത്.
