Connect with us

അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടി ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

Malayalam

അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടി ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടി ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തത്തെുന്നത്.

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടി ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ഇടുക്കി മുള്ളരികുടിയില്‍ വെച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല. നെടുങ്കണ്ടത് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അനുശ്രീയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നടി സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായി. നാട്ടുകാരും അനുശ്രീയും ചേര്‍ന്നാണ് യുവാക്കളെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ ഏറ്റവും മോശമായ ഒരു അവസ്ഥയെ കുറിച്ച് സംസാരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ദിവസം പെട്ടന്ന് നടന്നപ്പോള്‍ എന്റെ ഒരു കൈയ്യില്‍ ബാലന്‍സ് ഇല്ലാത്തപോലെ തോന്നി. ഉടനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി എക്‌സറെ എടുത്തു പലവിധ പരിശോധനകള്‍ നടത്തി. പക്ഷെ കണ്ടുപിടിക്കാന്‍ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. പിന്നെ പരിശോധിച്ചപ്പോള്‍ ഒരു എല്ല് വളര്‍ന്ന് വരുന്നതായി കണ്ടെത്തി. അതില്‍ നെര്‍വൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നു.

അതുമാത്രമല്ല എന്റെ കൈയില്‍ പള്‍സ് ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. അവസ്ഥ അത്ര നല്ലതല്ല എന്ന് തിരിച്ചറിഞ്ഞതോടെ പെട്ടന്ന് സര്‍ജറി ഫിക്‌സ് ചെയ്തു. സര്‍ജറി കഴിഞ്ഞ് എട്ട്, ഒമ്പത് മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാന്‍ പറ്റില്ല. എല്ലാം പെട്ടിയില്‍ പൂട്ടികെട്ടി വെക്കണം എന്ന അവസ്ഥയായി. ഒമ്പത് മാസത്തോളം ഒരു റൂമിനകത്ത് തന്നെയായിരുന്നു, മാനസികമായി ഏറെ തകര്‍ന്ന നിമിഷം എന്നും പറഞ്ഞുകൊണ്ട് അനുശ്രീ കരയുകയായിരുന്നു.

മാത്രമല്ല, സിനിമ പരാജയപ്പെട്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യുന്നെന്നും അനുശ്രീ പറഞ്ഞിരുന്നു. ‘ഒരു പടം പരാജയപ്പെട്ടാലും അതിനെ പറ്റി ഓവര്‍ തിങ്ക് ചെയ്ത് ഇരിക്കാറില്ല, സിനിമ ചെയ്ത്, ഡബ് ചെയ്ത്, പേയ്‌മെന്റ് വാങ്ങി നമ്മള്‍ പോരും. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പണം മുടക്കിയവര്‍ക്കും ആയിരിക്കും നമ്മളേക്കാള്‍ ബുദ്ധിമുട്ട് ഉണ്ടാവുക’

‘നടന്‍മാര്‍ക്കാര്‍ക്കായിരിക്കും ബിസിനസ് വൈസ് നോക്കുമ്പോള്‍ അടുത്ത സിനിമയെ ബാധിക്കുക. എന്റെയൊന്നും പൊസിഷനില്‍ നില്‍ക്കുന്നവര്‍ക്ക് അങ്ങനെ ഇല്ല. മഞ്ജു ചേച്ചിക്കൊക്കെ ആണെങ്കില്‍ പേടിക്കണം. പുള്ളിക്കാരിയെ വിശ്വസിച്ച് വരുന്ന ആളുകളുണ്ട്’. ‘ഒരിക്കലും ഞാന്‍ അത്തരത്തില്‍ ഉള്ള ആളല്ല. സിനിമ പരാജയപ്പെട്ടാലും വ്യക്തിപരമായി ബാധിക്കുമെങ്കിലും വേറെ ഒരു രീതിയില്‍ എന്നെ ബാധിക്കില്ല. പക്ഷെ ആ പ്രൊഡ്യൂസറുടെ കുറേ കാശ് പോയോ എന്നൊരു വിഷമം നമുക്കുണ്ടാവും’

‘നടന്‍മാരുടെ പകുതി പ്രതിഫലം പോലും നടിമാര്‍ക്ക് കിട്ടുന്നില്ലെന്നത് വാസ്തവം തന്നെയാണ്. നടിയേക്കാള്‍ ഇരട്ടി ആള്‍ക്കാര്‍ നോക്കുന്നത് നടന്‍മാരെ ആണെന്നും അവരുടെ പേരിലാണ് ബിസിനസ് നടക്കുന്നതെന്നും മറ്റൊരു സത്യമാണ്. ഓരോരുത്തര്‍ക്കും ഓരോ ന്യായങ്ങള്‍ ഉണ്ടാവും’. ‘എന്നെ സംബന്ധിച്ച് സിനിമ പാഷനാണ്. എന്റെ ജോലി ആണ്. അതിന് കാശ് കിട്ടിയാലേ ജീവിക്കാന്‍ പറ്റുള്ളൂ. സിനിമ അല്ലാതെ വേറെന്തെങ്കിലും ജോലി ചെയ്യാന്‍ പറഞ്ഞാല്‍ എനിക്ക് അറിയില്ല,’ എന്നും അനുശ്രീ പറഞ്ഞു.

ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് ആയിരുന്നു അനുശ്രീയുടെ ആദ്യ ചിത്രം. സിനിമയില്‍ നടിമാര്‍ റോളിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ ചിലര്‍ പറയുന്നത് പണ്ടൊക്കെ താന്‍ കേട്ടിട്ടുണ്ടെന്നും ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ലെന്നും അനുശ്രീ പറഞ്ഞത് വാര്‍ത്തയായിരുന്നു. ജീവിക്കാനുള്ള വഴിയേക്കാളുപരി പാഷനായാണ് ഇന്ന് പലരും സിനിമയെ കാണുന്നത്. ഈ പറയുന്ന വിട്ടുവീഴ്ചകള്‍ സിനിമയില്‍ മാത്രമാണെന്നുള്ള മുന്‍ധാരണ എങ്ങനെയുണ്ടായി എന്ന് അറിയില്ല. മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കൊന്നും ഇത്തരം വികാര വിചാരങ്ങള്‍ ഒന്നും ഇല്ലേയെന്നും അനുശ്രീ ചോദിക്കുന്നു.

More in Malayalam

Trending

Recent

To Top