Connect with us

വിവാഹസമയങ്ങളിൽ അന്വേഷിക്കേണ്ടത് അയാളുടെ ശാരീരികവും മാനസികവുമായ താൽപര്യങ്ങൾ; ഉള്ളിലൊതുക്കി പൊട്ടിത്തെറിച്ച് കുടുംബം കലഹം വരെയുണ്ടാകും; ഷൈനിന്റെ വാക്കുകൾ വൈറലാകുന്നു!!!

Malayalam

വിവാഹസമയങ്ങളിൽ അന്വേഷിക്കേണ്ടത് അയാളുടെ ശാരീരികവും മാനസികവുമായ താൽപര്യങ്ങൾ; ഉള്ളിലൊതുക്കി പൊട്ടിത്തെറിച്ച് കുടുംബം കലഹം വരെയുണ്ടാകും; ഷൈനിന്റെ വാക്കുകൾ വൈറലാകുന്നു!!!

വിവാഹസമയങ്ങളിൽ അന്വേഷിക്കേണ്ടത് അയാളുടെ ശാരീരികവും മാനസികവുമായ താൽപര്യങ്ങൾ; ഉള്ളിലൊതുക്കി പൊട്ടിത്തെറിച്ച് കുടുംബം കലഹം വരെയുണ്ടാകും; ഷൈനിന്റെ വാക്കുകൾ വൈറലാകുന്നു!!!

മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര നായകന്മാർക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ് ഷൈൻ തിളങ്ങിയത്.

സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോള്‍ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈന്‍ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. സംസാരം കൊണ്ടും തന്റെ പെരുമാറ്റ രീതികൾ കൊണ്ടും ഷൈൻ വിവാദങ്ങളിൽ ഇടംപിടിക്കാറുണ്ട്. താരത്തിന്റെ ഇന്റർവ്യൂകളും പെരുമാറ്റ രീതികളും ഒക്കെ തന്നെ വിമർശനങ്ങൾക്ക് ഇടയുണ്ടാക്കി.

ഒരേ സമയം ആരാധകരേയും വിമർശകരേയും ഒരുപോലെ സമ്പാദിച്ച താരം കൂടിയാണ് ഷൈൻ. നടന്‍ ഷൈന്‍ ടോം ചാക്കോ നായകനായി അഭിനയിക്കുന്ന നൂറാമത്തെ ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്വാസിക, ​ഗ്രേസ് ആന്റണി, മറീന മൈക്കൽ എന്നിവരും പ്രധാന വേഷം ചെയ്യുന്നു. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ഷൈൻ ടോം ചാക്കോ.

ഇപ്പോഴിതാ റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സിനിമയു‌ടെ പ്രമേയത്തെക്കുറിച്ച് സംസാരിക്കവെ ഷൈൻ ടോം ചാക്കോ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈം​ഗിക താൽപര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും ലൈം​ഗിക പ്രശ്നങ്ങളുണ്ടോയെന്ന് മനസിലാക്കേണ്ടതുണ്ടെന്നും ഷെെൻ ചൂണ്ടിക്കാട്ടി. ഇത് സംസാരിക്കേണ്ട വിഷയം തന്നെയാണ്. ഇത് കൂടുതൽ സംസാരിക്കാത്തത് കൊണ്ടാണ് പ്രശ്നമാകുന്നത്.

ഡോക്‌‌റുടെയടുത്ത് പോകുകയോ ചികിത്സിക്കുകയോ ചെയ്യണം. മാനസികമായ ഒരുപാട് പ്രശ്നങ്ങളും ഇതുണ്ടാക്കും. സ്ത്രീ പുരുഷനോടും പുരുഷൻ സ്ത്രീയോടും എങ്ങനെയാണ് പെരുമാറേണ്ടതെന്ന ചട്ടക്കൂട് ഉണ്ടല്ലോ. ഇതൊക്കെയാണ് പഠനങ്ങളിലൂടെ മാറേണ്ടത്. എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടാകുമ്പോൾ തുറന്ന് സംസാരിക്കണം. ഉള്ളിലൊതുക്കി പൊട്ടിത്തെറിച്ച് കുടുംബം കലഹം വരെയുണ്ടാകും.

വിവാഹസമയങ്ങളിൽ കൂടുതൽ അന്വേഷിക്കേണ്ടത് ഇയാളുടെ ശാരീരികവും മാനസികവുമായ താൽപര്യങ്ങളെ കുറിച്ചാണ്. സ്വത്തു വകകളെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ അല്ല. ഇയാൾക്ക് പുരുഷനെ ഇഷ്ടമുണ്ടോ, സ്ത്രീയെ ഇഷ്ടമുണ്ടോ, ഇതിനോട് പേടിയുണ്ടോ, പേടിയില്ലേ എന്താണ് ഇയാളുടെ കാഴ്ചപ്പാട് എന്നൊക്കെ അറിഞ്ഞിട്ട് വേണം മകളെയും മകനെയുമൊക്കെ കെട്ടിച്ച് വിടേണ്ടത്. നമ്മുടെ നാട്ടിൽ അങ്ങനെ സംസാരവുമില്ല. സംസാരിച്ചാൽ അയാളെയെന്തോ മോശപ്പെട്ട ആളായി കാണുകയും ചെയ്യും.

പെണ്ണുകാണൽ ച‌ട‌ങ്ങും ആണു കാണൽ ച‌ടങ്ങുമുണ്ടെങ്കിലും കാണേണ്ട സ്ഥലങ്ങളൊന്നും നോക്കുന്നില്ലല്ലോ. കഴിവും താൽപര്യവും ഉണ്ടോയെന്ന് ചെക്ക് ചെയ്യണം. ചെറുപ്പത്തിലേ ഇത് സംസാരിക്കാനുള്ള സാഹചര്യം ഉണ്ടായാലെ ആ സമയത്ത് സംസാരിക്കാൻ പറ്റൂ. പെട്ടെന്ന് മോൾക്ക് ആണിനോട് താൽപര്യം ഉണ്ടോയെന്ന് ചോദിക്കാൻ പറ്റില്ല. സെക്സ് എഡ്യുക്കേഷൻ അഭാവം നമ്മുടെ നാട്ടിലുണ്ട്. ബാക്കി എല്ലാം പഠിപ്പിക്കും.

റഷ്യൻ വിപ്ലവവും ഇം​ഗ്ലണ്ട് വിപ്ലവവും പഠിപ്പിക്കും. ഇവരെടുത്ത് കൊടുക്കേണ്ട വിപ്ലവം മാത്രം പഠിപ്പിക്കുന്നില്ലെന്നും ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു. ‌‌സെക്സ് എന്നത് മറ്റൊരാളുടെ സമ്മതത്തോടും ഇഷ്ടത്തോടും താൽപര്യത്തോടും കൂടെ ചെയ്യേണ്ടതാണ്. തട്ടിപ്പറിച്ചിട്ട് കാര്യമില്ലെന്ന് പഠിപ്പിക്കേണ്ടത്. ഇത് ഒരിക്കലും സംസാരിക്കാത്തത് കൊണ്ട് ആണുങ്ങൾ വളർന്ന് വരുമ്പോൾ തക്കത്തിന് ഒരു പെണ്ണിനെ കിട്ടിയാൽ അറ്റാക്ക് ചെയ്യുന്നതെന്നും ഷൈൻ ടോം ചാക്കോ ചൂണ്ടിക്കാട്ടി.

സെക്സ് എന്ന ടേസ്റ്റ് മനുഷ്യന് എന്തായാലും വരും. കാരണം മനുഷ്യൻ അതിൽ നിന്നാണ് ഉണ്ടായത്. അതിനെ ഒരു തരത്തിലും അപ്നോർമലയായി കാണേണ്ട. താൽപര്യമില്ലെങ്കിൽ മാത്രമാണ് അപ്നോർമലയായി കാണേണ്ടത്. നമ്മുടെ നാട്ടിൽ മാതാപിതാക്കൾ ഏറ്റവും കൂടുതൽ സമാധാനപ്പെടുന്നത് പെൺകുട്ടി പെൺ‌കുട്ടിയുടെ കൂടെ നടക്കുമ്പോഴും ആൺകുട്ടി ആൺകുട്ടിയുടെ കൂടെ നടക്കുമ്പോഴാണ്. പല രാജ്യങ്ങളിലും അത് മാതാപിതാക്കളിൽ അങ്കലാപ്പ് ഉണ്ടാക്കും. ഇത്രയും പ്രായമായിട്ടും ഇവരെന്താണ് ഒരുമിച്ച് നടക്കുന്നതെന്ന് ചിന്തിക്കും.

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top