‘വേറെ എന്ത് കേസ് ആയിരുന്നെങ്കിലും കുഴപ്പമില്ല ഇത് സ്ത്രീകളുമായി ബന്ധപ്പെട്ട കേസാണ് ; അതെന്തുകൊണ്ടാണ് സ്ത്രീയാണോ സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട വസ്തു; അപ്പോള്‍ എവിടെ പോയി ഈ ഫെമിനിസ്റ്റുകൾ ? വൈറലായി ഷൈനിന്റെ വാക്കുകൾ!!!
By
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. കരിയറിലെ തിരക്കേറിയ കാലഘട്ടത്തിലൂടെയാണ് താരം കടന്ന് പോകുന്നത്. ഒന്നിന് പിറകെ ഒന്നായി നടന്റെ സിനിമകൾ റിലീസിനെത്തുകയാണ്. നായകനായും സഹനടനായും വില്ലനുമായെല്ലാം ഷൈൻ ടോം ചാക്കോ അഭിനയിക്കുന്നു.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര നായകന്മാർക്കൊപ്പവും എത്തിയത്. സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോള്‍ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈന്‍ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. സംസാരം കൊണ്ടും തന്റെ പെരുമാറ്റ രീതികൾ കൊണ്ടും ഷൈൻ വിവാദങ്ങളിൽ ഇടംപിടിക്കാറുണ്ട്.
താരത്തിന്റെ ഇന്റർവ്യൂകളും പെരുമാറ്റ രീതികളും ഒക്കെ തന്നെ വിമർശനങ്ങൾക്ക് ഇടയുണ്ടാക്കി. ഒരേ സമയം ആരാധകരേയും വിമർശകരേയും ഒരുപോലെ സമ്പാദിച്ച താരം കൂടിയാണ് ഷൈൻ. നടന്‍ ഷൈന്‍ ടോം ചാക്കോ നായകനായി അഭിനയിക്കുന്ന നൂറാമത്തെ ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്വാസിക, ഗ്രേസ് ആന്റണി, മറീന മൈക്കൽ എന്നിവരും പ്രധാന വേഷം ചെയ്യുന്നു. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ഷൈൻ ടോം ചാക്കോ.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ കടന്നുവന്ന വഴികളെ കുറിച്ച് സംസാരിച്ചിരുന്നു. നടന്റെ ഈ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്. പല അഭിമുഖങ്ങളിലൂടെയുമായി തന്റെ വിശേഷങ്ങളും ദാമ്പത്യ ജീവിതത്തെ കുറിച്ചുമടക്കം നിരവധി കാര്യങ്ങള്‍ ഷൈന്‍ തുറന്ന് സംസാരിച്ചിരുന്നു.
അതില്‍ പ്രധാനം സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചും വേര്‍തിരിവിനെ കുറിച്ചുമൊക്കെയുള്ള വാക്കുകളാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ കടന്നുവന്ന വഴികളെ കുറിച്ച് സംസാരിച്ചിരുന്നു. നടന്റെ ഈ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്. അതില്‍ പ്രധാനം സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചും വേര്‍തിരിവിനെ കുറിച്ചുമൊക്കെയുള്ള നടന്‍ പറഞ്ഞതൊക്കെ വൈറലാവുകയാണിപ്പോള്‍.
വീണിടത്ത് നിന്ന് എഴുന്നേറ്റ് നടക്കുന്നത് നമ്മളെല്ലാവരും ചെറിയ പ്രായത്തില്‍ തന്നെ പഠിക്കുന്നത് അല്ലേന്നാണ് ഷൈന്‍ ചോദിക്കുന്നത്. ഇതൊക്കെ തന്നെയാണ് എല്ലാരുടെയും ജീവിതത്തിലും സംഭവിക്കുന്നത്. പുതിയൊരു ബന്ധത്തിലേക്ക് പോകുമ്പോഴും എനിക്ക് പേടി എന്നെ തന്നെയാണ്. കാരണം ഇതിന്റെയൊക്കെ പ്രശ്‌നക്കാരന്‍ ഞാന്‍ തന്നെയാണ്.
രണ്ട് കൈയും കൂട്ടി മുട്ടുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നതെന്ന് പറയുമെങ്കിലും അവര്‍ ഒച്ച ഉണ്ടാക്കുമ്പോള്‍ നമ്മള്‍ മിണ്ടാതിരിക്കണം അത് ഞാന്‍ ചെയ്തില്ല. അപ്പോള്‍ പ്രശ്‌നം എന്റേത് തന്നെയല്ലേ. ശരിക്കും കല്യാണം കഴിച്ചു ഒരു റിലേഷന്‍ഷിപ്പില്‍ ആയിരിക്കാന്‍ താല്പര്യമുള്ള ആളല്ല ഞാന്‍. പക്ഷേ അതൊക്കെ സംഭവിച്ചു പോകുന്നതാണ്. എന്നെ സംബന്ധിച്ച് സ്‌നേഹം എന്നുള്ളത് എല്ലാവരോടും ഒരുപോലെയാണ്. പക്ഷേ സ്‌നേഹവും പ്രണയവും രണ്ടാണ്. സ്‌നേഹം ഒന്നും ആഗ്രഹിക്കാത്തതാണ്. എന്നാല്‍ പ്രണയം സ്വന്തമാക്കി വെക്കണമെന്ന് ആഗ്രഹിക്കുന്നതാണ്.
എന്റെ പ്രണയവും വിവാഹവും ഒക്കെ സംഭവിച്ചു പോകുന്നതാണ്. അല്ലാതെ ഞാന്‍ കാത്തിരുന്ന കല്യാണം കഴിക്കണമെന്ന് കരുതിയ ആളൊന്നുമല്ല. നമ്മള്‍ ഭൂമിയിലേക്ക് വരുന്നതും പോകുന്നതും ഒറ്റയ്ക്കാണ്. എന്നാല്‍ ഇതിനിടയില്‍ ചില റിലേഷന്‍ഷിപ്പിലേക്ക് നമ്മള്‍ അറിയാതെ എത്തിപ്പെടുന്നതാണ്. അത് ആഗ്രഹം കൊണ്ട് ഉണ്ടാകുന്നതുമാണ്. ദൈവങ്ങള്‍ ഒന്നും കഴിച്ചിട്ടില്ല, കല്യാണം കഴിച്ചിരുന്നെങ്കില്‍ അവര്‍ ദൈവങ്ങള്‍ ആവില്ലല്ലോ എന്നും ഷൈന്‍ ചോദിക്കുന്നു.
ക്രിസ്തു, സ്ത്രീകളുമായി കമ്പനി ഉള്ള ആളാണ്. എന്നിട്ടും കല്യാണം കഴിച്ചില്ലല്ലോ. സ്ത്രീകളുമായി ഒരാളെ പിടിക്കപ്പെടുമ്പോള്‍ അയാളെ മോശക്കാരനായി കാണുന്നു. സ്ത്രീ എന്താ അത്ര മോശപ്പെട്ട സാധനമാണോ. പിന്നെന്ത് കൊണ്ടാണ് ഞാന്‍ നാല് സ്ത്രീകളുമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അത്ര മോശം കാര്യമായി പത്രക്കാര്‍ വാര്‍ത്തയാക്കിയതെന്ന് നടന്‍ ചോദിക്കുന്നു. അതേക്കുറിച്ച് ഏറ്റവും വിദ്യാഭ്യാസമുള്ള ആളുകള്‍ പറഞ്ഞത് ‘വേറെ എന്ത് കേസ് ആയിരുന്നെങ്കിലും കുഴപ്പമില്ല ഇത് സ്ത്രീകളുമായി ബന്ധപ്പെട്ട കേസാണ് എന്നാണ്’, അതെന്തുകൊണ്ടാണ് സ്ത്രീയാണോ സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട വസ്തു.
അപ്പോള്‍ എവിടെ പോയി ഈ ഫെമിനിസ്റ്റുകളും കോപ്പുകളും ഒക്കെ? അവര്‍ക്കെതിരെ പറയുമ്പോള്‍ മാത്രം പൊക്കാനുള്ളതല്ല ഫെമിനിസം. അവര്‍ക്കെതിരെ പറയുന്നത് എന്താണെന്ന് മനസിലാക്കാനുള്ള ബോധം അവര്‍ക്ക് ശരിക്കും ഉണ്ടാകണം. ഇവിടുത്തെ സ്ത്രീകള്‍ തന്നെയാണ് ഇത് കൂടുതലും പറഞ്ഞിട്ടുള്ളത്. കൊലക്കേസ് ആണെങ്കിലും രക്ഷപ്പെടുത്താം, പക്ഷേ പെണ്ണ് കേസ് എന്ന് പറയുന്നത് അത്ര മോശപ്പെട്ട കാര്യമാണ്.
ആണാണെങ്കിലും പെണ്ണാണെങ്കിലും പെണ്ണില്‍ നിന്നു തന്നെയല്ലേ ഉണ്ടാവുന്നത്. ആണും വേണം. എന്നാലും പെണ്ണുങ്ങളഅ# പിന്നില്‍ തന്നെയാണ്. പിന്നെ ചിലര്‍ പറയുന്നത് പത്തും പതിനൊന്നും മണിക്കാണ് പ്രശ്‌നമെന്ന്. അതെന്താണ് 12 മണി കഴിഞ്ഞാല്‍ അമ്മയും പെങ്ങളും എല്ലാം മോശക്കാരികളാകുമോ. ഇതൊക്കെ ഇവിടുത്തെ ഉന്നത വിദ്യാഭ്യാസമുള്ള ആളുകളാണ് സംസാരിക്കുന്നത്. അപ്പോള്‍ അവര് പഠിക്കുന്നത് വിദ്യാഭ്യാസമല്ല വെറും ആഭാസമാണെന്നും’, അഭിമുഖത്തില്‍ നടന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, , അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.