Connect with us

ഷൈന്‍ ടോം ചാക്കോ പ്രണയത്തില്‍…, കപ്പിള്‍ ഫോട്ടോയുമായി നടന്‍; വിശ്വസിക്കാനാകാതെ ആരാധകര്‍

Malayalam

ഷൈന്‍ ടോം ചാക്കോ പ്രണയത്തില്‍…, കപ്പിള്‍ ഫോട്ടോയുമായി നടന്‍; വിശ്വസിക്കാനാകാതെ ആരാധകര്‍

ഷൈന്‍ ടോം ചാക്കോ പ്രണയത്തില്‍…, കപ്പിള്‍ ഫോട്ടോയുമായി നടന്‍; വിശ്വസിക്കാനാകാതെ ആരാധകര്‍

മലയാളികള്‍ക്ക് സുപരിചിതയാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയിലെല്ലാം ഷൈനിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഷൈന്‍ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. കപ്പിള്‍ ഫോട്ടോയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രം. ഒരു അഞ്ജാത സുന്ദരിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഷൈനാണ് ചിത്രത്തിലുള്ളത്.

പെണ്‍കുട്ടി വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച് മുടി അഴിച്ചിട്ട് സണ്‍ ഗ്ലാസും ധരിച്ച് ഷൈനിനോട് ചേര്‍ന്നാണ് നില്‍ക്കുന്നത്. കറുത്ത ടീഷര്‍ട്ടും സണ്‍ഗ്ലാസുമാണ് ഷൈനിന്റെ വേഷം. ഒരു തരത്തിലുള്ള തലക്കെട്ടും നല്‍കാതെയാണ് ഷൈന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഫോട്ടോ അതിവേഗത്തില്‍ വൈറലായി. പ്രണയത്തിലാണെന്ന കാര്യം ഷൈന്‍ പറയാതെ പറയുകയാണോ എന്നാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകളില്‍ ഏറെയും.

എന്തുകൊണ്ടാണ് പെണ്‍കുട്ടിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പങ്കിട്ടില്ലെന്ന ചോദ്യവും ആരാധകര്‍ കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. ചില നര്‍മ്മം കലര്‍ന്ന രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെ നിങ്ങള്‍ക്കും പ്രണയം സെറ്റായല്ലേ, ആരാണ് ആ വെളുത്ത വസ്ത്രം ധരിച്ച പെണ്‍കുട്ടി.. ഇത് കളിയാണോ കാര്യമാണോ, ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പ്രണയം, അങ്ങനെ കൃഷ്ണകുട്ടിക്കും പെണ്ണ് കിട്ടി അല്ലേ, രണ്ടാളും ഓരോ പൊളി എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍.

പൊതുവെ തന്റെ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയും റീല്‍സുമെല്ലാം നിരന്തരം ചെയ്യാറുള്ള നടനാണ് ഷൈന്‍ ടോം ചാക്കോ. അതുകൊണ്ട് തന്നെ പുതിയ കപ്പിള്‍ ഫോട്ടോയെ കുറിച്ചും ആരാധകര്‍ക്ക് സംശയങ്ങള്‍ ഏറെയാണ്. പലരും പെണ്‍കുട്ടിയെ ഐഡന്റിഫൈ ചെയ്യാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഒരു തവണ വിവാഹിതനായ വ്യക്തിയാണ് ഷൈന്‍.

ആ ബന്ധത്തില്‍ ഒരു കുഞ്ഞും ഷൈനിനുണ്ട്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ കുഞ്ഞിനെ കുറിച്ചും മുന്‍ ഭാര്യയെ കുറിച്ചും ഷൈന്‍ വെളിപ്പെടുത്തിയിരുന്നു. ‘എട്ട് വയസായി. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്. അവര്‍ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡായി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്ന് വളരുന്നതാണ് നല്ലത്.’

‘അല്ലെങ്കില്‍ പത്ത് ദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി ആകെ വിഷമിച്ച് പോകില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളര്‍ന്നാല്‍ പിന്നെയും നല്ലത്. കുറ്റം പറയും എന്നല്ല. പക്ഷെ നമ്മള്‍ ആരുടെയും കുറ്റം പറയില്ലല്ലോ. എനിക്ക് വിഷമമില്ല ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ. അതില്‍ നമ്മള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്’, എന്നാണ് ഷൈന്‍ ആദ്യത്തെ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top