Connect with us

പണം കൈക്കലാക്കി കരാറുകാരന്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചു, 75കാരി അന്നക്കുട്ടിയ്ക്ക് സഹായഹസ്തവുമായി ഉണ്ണി മുകുന്ദന്‍

Malayalam

പണം കൈക്കലാക്കി കരാറുകാരന്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചു, 75കാരി അന്നക്കുട്ടിയ്ക്ക് സഹായഹസ്തവുമായി ഉണ്ണി മുകുന്ദന്‍

പണം കൈക്കലാക്കി കരാറുകാരന്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചു, 75കാരി അന്നക്കുട്ടിയ്ക്ക് സഹായഹസ്തവുമായി ഉണ്ണി മുകുന്ദന്‍

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ നടന്‍ 75കാരിക്ക് സഹായഹസ്തവുമായി എത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വന്യമൃഗങ്ങള്‍ ധാരാളമുള്ള കുതിരാനിലെ മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്നു അന്നക്കുട്ടി എന്ന 75കാരി. അഞ്ചുവര്‍ഷമായി ഈ ദുരന്തജീവിതം തുടരുകയാണെന്ന വാര്‍ത്ത ഉണ്ണിമുകുന്ദന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. ഇതോടെ അവര്‍ക്കൊരു കൈത്താങ്ങാകണമെന്ന തീരുമാനം ഉണ്ണി എടുക്കുകയും ചെയ്തു.

2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകര്‍ന്നത്. പുതിയ വീടിനായി സര്‍ക്കാരില്‍ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കി കരാറുകാരന്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചു പോയി. ഇതോടുകൂടി അന്നക്കുട്ടിയുടെ ജീവിതം പൂര്‍ണ്ണമായും ദുരിതത്തില്‍ ആയി.

ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയ ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദന്‍, കമ്പനി സി ഒ ജയന്‍ മഠത്തില്‍ എന്നിവര്‍ സ്ഥലത്തെത്തി അന്നക്കുട്ടിക്ക് ഉറപ്പ് നല്‍കി. ഇതിന് പിന്നാലെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. മേല്‍ക്കൂര നിര്‍മിക്കുന്നതിന് പുറമെ നിലവിലെ വീട് പൂര്‍ണമായും ഉറപ്പുള്ളതാക്കി വാതിലുകളും ജനലുകളും സ്ഥാപിച്ചു. നിലം പൂര്‍ണ്ണമായും ടൈല്‍ വിരിച്ചതാക്കി. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സഹായത്തോടെയാണ് വീട് പുനര്‍നിര്‍മ്മിച്ചത്. പുതിയ വീടിന്റെ താക്കോല്‍ തൃശ്ശൂര്‍ കുതിരാനിലെ വീട്ടില്‍ വെച്ച് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍ അന്നക്കുട്ടിക്ക് കൈമാറി.

അതേസമയം, ‘ഗന്ധര്‍വ്വ ജൂനിയര്‍’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഒരു ചിത്രം. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു അരവിന്ദ് ആണ്. വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന തമിഴ് ചിത്രവും നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.

Continue Reading
You may also like...

More in Malayalam

Trending