Connect with us

സന്തോഷത്തോടെ ഷൂട്ടിങ് അവസാനിപ്പിച്ച് പോയവരാണ് രണ്ട് പേരും; ഇപ്പോൾ എന്തിനാണ് അനാവശ്യ ആരോപണം ഉന്നയിക്കുന്നത്; ലൈംഗികാരോപണങ്ങൾ തള്ളി സംവിധായകൻ തുളസീദാസ്!!

Breaking News

സന്തോഷത്തോടെ ഷൂട്ടിങ് അവസാനിപ്പിച്ച് പോയവരാണ് രണ്ട് പേരും; ഇപ്പോൾ എന്തിനാണ് അനാവശ്യ ആരോപണം ഉന്നയിക്കുന്നത്; ലൈംഗികാരോപണങ്ങൾ തള്ളി സംവിധായകൻ തുളസീദാസ്!!

സന്തോഷത്തോടെ ഷൂട്ടിങ് അവസാനിപ്പിച്ച് പോയവരാണ് രണ്ട് പേരും; ഇപ്പോൾ എന്തിനാണ് അനാവശ്യ ആരോപണം ഉന്നയിക്കുന്നത്; ലൈംഗികാരോപണങ്ങൾ തള്ളി സംവിധായകൻ തുളസീദാസ്!!

മലയാള സിനിമ ലോകത്ത് തങ്ങള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ട് നിരവധി സ്ത്രീകളാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. സംവിധായകൻ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയനും രംഗത്തെത്തിയിരുന്നു.

ഹോട്ടൽ മുറിയിൽ വച്ച് പലതവണ ശല്യം ചെയ്തു. ‌ഹോട്ടൽമുറിയുടെ ബെല്ലടിച്ച് നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. എതിർത്തപ്പോൾ പ്രതികാര ബുദ്ധിയോടെ പെരുമാറി. മൂന്ന് ദിവസം തുടർച്ചയായി ബുദ്ധിമുട്ടിച്ചു. താൻ ചീത്ത വിളിച്ചപ്പോൾ ഓടിപ്പോയി.

പിന്നീട് സെറ്റിൽ വെച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി. സീൻ വിവരിച്ച് തരാൻ പോലും പിന്നീട് സംവിധായകൻ തയ്യാറായില്ല. സിനിമാ മേഖലയിൽ നിന്ന് ഇല്ലാതാക്കുമെന്ന് തുളസീദാസ് പറഞ്ഞിരുന്നു. നൊട്ടോറിയസ് ഡയറക്ടറെന്നാണ് എല്ലാവരും അയാളെ വിളിച്ചിരുന്നതെന്നും ഗീതാ വിജയൻ ആരോപിച്ചിരുന്നു.

ഇപ്പോഴിതാ ഈ ആരോപണങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് തുളസീദാസ്. സന്തോഷത്തോടെ ഷൂട്ടിങ് അവസാനിപ്പിച്ച് പോയവരാണ് രണ്ട് പേരും. ഇപ്പോൾ എന്തിനാണ് അനാവശ്യ ആരോപണം ഉന്നയിക്കുന്നത് എന്ന് അറിയില്ല. ​

ഗീത വിജയൻ എവിടെ കണ്ടാലും നന്നായി സംസാരിക്കുന്നയാളാണ്. ശ്രീദേവികയുടെ ആരോപണവും അടിസ്ഥാനരഹിതമാണ്. അവരെ വഴക്ക് പറഞ്ഞിരുന്നു. അതിന്റെ ദേഷ്യമാണോ ആരോപണത്തിന് പിന്നിലെന്ന് അറിയില്ലെന്നും തുളസീദാസ് പറഞ്ഞു.

‘എനിക്ക് മനസിലാകുന്നില്ല. ഗീത വിജയൻ ചാഞ്ചാട്ടത്തിൽ ​അഭിനയിച്ചത് വളരെ സന്തോഷത്തോടെയായിരുന്നു. സെറ്റിൽ ​ഗീത വിജയനുമായി പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. സന്തോഷമായി അഭിനയിച്ച് പോയ ഒരു വ്യക്തിയാണ്. അവരുടെ കതകിൽ പോയി തട്ടിയിട്ടില്ല. അവിടെ മനോജ് കെ ജയനും ഉർവശിയും ഒക്കെയുണ്ടായിരുന്നു, വൈകുന്നേരമാകുമ്പോൾ സിദ്ദിഖ് മിക്കപ്പോഴും എന്റെ മുറിയിലുണ്ടാകും.

സിനിമയുടെ ചർച്ചകളൊക്കെ നടക്കും. ​ഗീത വിജയനുമായും സംസാരിച്ചിട്ടാണ് സിദ്ദിഖ് പോകാറുള്ളത്. അങ്ങനെ വളരെ സന്തോഷമായി അവസാനിച്ച സിനിമയാണ്. അവസാനം കഴിഞ്ഞ് പോകുമ്പോഴും പരാതി ഇല്ലാതിരുന്നയാളാണ് ഗീത. പല സ്ഥലത്തുവെച്ചും കണ്ടിട്ടുണ്ട്. വളരെ നന്നായി സംസാരിക്കാറുള്ള ഒരു നടിയാണ്. 1991ൽ നടന്ന വിഷയത്തിൽ ഇപ്പോൾ എന്തിനാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് വ്യക്തമല്ല.

ശ്രീദേവികയുടെ ആരോപണവും അടിസ്ഥാനരഹിതമാണെന്നാണ് തുളസീദാസ് പറഞ്ഞത്. ഞാൻ മുറിയിൽ പോയി കതകിൽ തട്ടി എന്നോ വാതിൽ തുറന്നപ്പോൾ പുറത്തുനിൽക്കുന്നത് കണ്ടെന്നോ മറ്റോ ആണ് പറഞ്ഞത്. അങ്ങനെ വാതിൽ തുറന്ന് കണ്ടെങ്കിൽ എന്നോട് ചോദിക്കാമല്ലോ എന്ത് വേണമെന്ന്.

അതൊന്നും ഉണ്ടായിട്ടില്ല. നെല്ലിയാമ്പതിയിൽ സെക്കന്റ് ഷെഡ്യൂളിൽ പാട്ടും ഷൂട്ടുമൊക്കെ കഴിഞ്ഞ് ഷേക്ക് ഹാൻഡ് തന്ന് ഫോട്ടോയെടുത്തിട്ട് സന്തോഷത്തോടെ പോയ ആർട്ടിസ്റ്റാണ് അവർ. ഷൂട്ടിനിടയിൽ ഒരിക്കൽ വഴക്ക് പറഞ്ഞിരുന്നു. ഡ്രസ് ചേഞ്ചിന് ഒരു മണിക്കൂറെടുത്തപ്പോഴാണ് വഴക്ക് പറഞ്ഞത്.

അന്ന് നന്നായി വഴക്ക് പറഞ്ഞു. ഉർവശിയെയും ശോഭനയേയും കണ്ട് പഠിക്കണമെന്നും അവരൊക്കെ ഡ്രസ് ചേഞ്ച് ചെയ്ത് ഒരു മിനിറ്റ് കൊണ്ടാണ് വരുന്നതെന്നും സാഹചര്യം മനസിലാക്കി പ്രവർത്തിക്കുന്നവരാണെന്നും ഞാൻ പറഞ്ഞിരുന്നു. അതിന്റെ ദേഷ്യം ചിലപ്പോൾ ഉള്ളിലുണ്ടാകാം. റൂം ഷിഫ്റ്റ് ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണെന്ന് അറിയില്ല.

ഷൂട്ട് തുടങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ റൂം മാറിയിരുന്നു. വഴക്ക് പറഞ്ഞതൊക്കെ ഇതിന് മുമ്പാണ്. സീൻ വെട്ടിക്കുറച്ചു എന്നൊക്കെ പറയുന്നത് മണ്ടത്തരമല്ലേ. ദേഷ്യം ഉണ്ടെന്ന് കരുതി ആരെങ്കിലും സീൻ വെട്ടിക്കുറക്കുമോ. തൻ്റെയനുഭവത്തിൽ ഇത്തരം സംഭവം ഉണ്ടായിട്ടില്ല എന്നും തുളസീദാസ് പറഞ്ഞു.

ചാഞ്ചാട്ടം എന്നത് തന്റെ തുടക്കകാലമാണ്. സിനിമയിൽ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നതായിരുന്നു ചിന്ത. ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് എന്റെ അഭിപ്രായം. തെളിവുമായി വരട്ടെ. അന്വേഷിച്ച് തെളിയിക്കട്ടെയെന്നും തുളസീദാസ് വ്യക്തമാക്കി.

More in Breaking News

Trending