Connect with us

മറ്റ് താരങ്ങളെക്കാൾ വളരെ ചുരുങ്ങിയ തുകയാണ് ഞാൻ വാങ്ങുന്നത്, ഞാൻ പറയുന്നതിനെക്കാൾ ചെറിയ തുകയാണ് കിട്ടാറുമുള്ളത്; ഷൈന്‍ ടോം ചാക്കോ

Movies

മറ്റ് താരങ്ങളെക്കാൾ വളരെ ചുരുങ്ങിയ തുകയാണ് ഞാൻ വാങ്ങുന്നത്, ഞാൻ പറയുന്നതിനെക്കാൾ ചെറിയ തുകയാണ് കിട്ടാറുമുള്ളത്; ഷൈന്‍ ടോം ചാക്കോ

മറ്റ് താരങ്ങളെക്കാൾ വളരെ ചുരുങ്ങിയ തുകയാണ് ഞാൻ വാങ്ങുന്നത്, ഞാൻ പറയുന്നതിനെക്കാൾ ചെറിയ തുകയാണ് കിട്ടാറുമുള്ളത്; ഷൈന്‍ ടോം ചാക്കോ

മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് ഷൈന്‍ കയ്യടി നേടിയിരുന്നു. കഥാപാത്രങ്ങള്‍ പോലെ തന്നെ ഷൈന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ സിനിമ പ്രവർത്തകരുടെ വേതനത്തെകുറിച്ച് അഭിപ്രായം തുറന്ന് പറ‍ഞ്ഞ് ഷൈൻ ടോം ചാക്കോ. വേതനമല്ല ആദ്യം വേണ്ടത് സ്ഥിരമായ ജോലിയാണ് എന്നും അതിന് ശേഷമാണ് വേതനത്തെപറ്റി ചിന്തിക്കേണ്ടത് എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. ഒന്ന് രണ്ട് പടം കഴിഞ്ഞ് വരുന്നവരെ വേതനത്തിന്റെ പേരിൽ തമ്മിൽ തെറ്റിച്ച് അവരുടെ ശ്രദ്ധ തിരിച്ചുവിടുകയാണ് എന്ന് തനിക്കറിയാം എന്നും ഷൈൻ വ്യക്തമാക്കി. സോഹൻ സിനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ ഓഡിയോ ലോ‍ഞ്ചുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് ഷൈനിന്റെ പ്രതികരണം

എനിക്ക് ആദ്യം കിട്ടിയ ശമ്പളം 1200 രൂപയാണ്. ഇപ്പോൾ കിട്ടുന്നതും അതും തമ്മിൽ വളരെ വലിയ വ്യത്യാസം ഉണ്ട്. എന്നിരുന്നാലും മറ്റ് താരങ്ങളെക്കാൾ വളരെ ചുരുങ്ങിയ തുകയാണ് ഞാൻ വാങ്ങുന്നത്. ഞാൻ ചോദിക്കുന്നതിനേക്കാൾ ചെറിയ തുകയാണ് കിട്ടാറുമുള്ളത്. കാശിന് വേണ്ടി ഒരു വർക്ക് കളയാൻ താൻ അനുവദിക്കാറില്ല എന്നും നടൻ മാധ്യമങ്ങളോട് വ്യക്തമാക്കി.ഷൈൻ ടോം ചാക്കോ പറഞ്ഞത്പൈസയെക്കാൾ കൂടുതൽ പ്രധാനം വർക്കിനാണ്. ജോലിയാണ് ആദ്യം വേണ്ടത്. ജോലിയിൽ സ്ഥിരപ്പെടലാണ് വേണ്ടത്.

അതിന് ശേഷമാണ് വേതനത്തെ പറ്റി ചിന്തിക്കേണ്ടത്. ഞാൻ സിനിമയിൽ വന്നിട്ട് പത്തിരുപത് കൊല്ലമായി. എനിക്ക് ആദ്യം കിട്ടിയ ശമ്പളം 1200 രൂപയാണ്. ഇപ്പോൾ കിട്ടുന്നതും അതും തമ്മിൽ വളരെ വലിയ വ്യത്യാസം ഉണ്ട്. എന്നിരുന്നാലും മറ്റ് താരങ്ങളെക്കാൾ വളരെ ചുരുങ്ങിയ തുകയാണ് ഞാൻ വാങ്ങുന്നത്. ഞാൻ പറയുന്നതിനെക്കാൾ ചെറിയ തുകയാണ് കിട്ടാറുമുള്ളത്. കാശിന് വേണ്ടി ഒരു വർക്ക് കളയാൻ ഞാൻ അനുവദിക്കാറില്ല.

കാരണം വർക്കാണ് നമുക്ക് വേണ്ടത്. പുതുതായി വരുന്നവർക്ക് ജോലി സ്ഥിരപ്പെടലാണ് ആദ്യം വേണ്ടത്. അതിന് ശേഷമാണ് വേതനത്തെപറ്റി ചിന്തിക്കേണ്ടത്. ഇവിടെ ഒന്ന് രണ്ട് പടം കഴിഞ്ഞ് വരുന്നവരെ വേതനത്തിന്റെ പേരിൽ തമ്മിൽ തെറ്റിച്ച് അവരുടെ കോൺസൻട്രേഷൻ തിരിച്ചുവിടുകയാണ് എന്ന് എനിക്കറിയാം. മെറിട്ടിന്റെ പേരിലോ റാങ്കിന്റെ പേരിലോ അല്ല സിനിമയിൽ എടുക്കുന്നത്. കഥാപാത്രം മതി, അഭിനയിച്ചാൽ മതി എന്ന് പറയുന്നവരെയാണ്.

More in Movies

Trending

Recent

To Top