Malayalam Breaking News
ശാരദാമ്പരത്തിനു ശേഷം പ്രാണയിൽ ശലഭമായി എന്ന ഗാനത്തിലൂടെ ശിൽപ വീണ്ടും എത്തുന്നു!!!
ശാരദാമ്പരത്തിനു ശേഷം പ്രാണയിൽ ശലഭമായി എന്ന ഗാനത്തിലൂടെ ശിൽപ വീണ്ടും എത്തുന്നു!!!
ശാരദാമ്പരത്തിനു ശേഷം പ്രാണയിൽ ശലഭമായി എന്ന ഗാനത്തിലൂടെ ശിൽപ വീണ്ടും എത്തുന്നു!!!
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പ്രാണ. വി കെ പ്രകാശ് സംവിധാനം നിർവഹിക്കുന്ന ഹൊറർ ചിത്രത്തിൽ നിത്യ മേനോനാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ ഒരു ലിറിക്കൽ ഗാനമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. എന്ന് നിന്റെ മൊയ്‌തീൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ശാരദാമ്പരം ചാരു ചന്ദ്രിക എന്ന ഗാനത്തിനു ശേഷം ശില്പ രാജ് മലയാളത്തിൽ പാടുന്ന രണ്ടാമത്തെ ഗാനമാണിത്. ശലഭമായി ഹൃദയമെങ്ങോ പായുന്നെ എന്ന് തുടങ്ങുന്ന ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകമനസ്സ് കീഴടക്കിയിരിക്കുകയാണ്. ഗാനത്തിലെ മനോഹരമായ വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്.
ഇന്ത്യൻ സിനിമയിലെ മഹാപ്രതിഭകൾ ഒന്നിക്കുന്ന ചിത്രമാണ് പ്രാണ. മലയാളം,ഹിന്ദി,തെലുങ്ക്, കന്നട എന്നി നാല് ഭാഷകളിലായി ഒരേസമയം ഭാഷകളിലായി ഒരേസമയം ചിത്രീകരിക്കുന്ന സിനിമയിലെ പ്രധാന ഗാനം 4 ഭാഷകളിൽ ആണ് അരുൺ വിജയ് ഒരുക്കിയത്.
ഇതിനൊപ്പം രതീഷ് വേഗയുടെ സംവിധാനത്തിൽ ഒരു സംസ്‌കൃത ഗാനവും ചിത്രത്തിലുണ്ട്. ലോക സിനിമയില്‍ തന്നെ സറൗണ്ട് സിങ്ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സറൗണ്ട് സിങ്ക് ഫോര്‍മാറ്റിലൂടെ ചിത്രത്തിന് ശബ്ദ ലേഖനം നടത്തുന്നത്. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം.
സുരേഷ് രാജ് ആണ് നിർമാതാവ് . പ്രശസ്ത ക്യാമറാമാന്‍ പി.സി. ശ്രീറാം ഒരിടവേളക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പ്രാണ. കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്‍ കൈകാര്യം ചെയ്യുമ്പോള്‍ എഡിറ്റിങ് നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ, പബ്ലിക് റിലേഷന്‌സ് മഞ്ജു ഗോപിനാഥ്. രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റില്‍ സോങ്ങ് ചെയ്തിരിക്കുന്നത്. നിത്യ മേനോനും ശില്‍പ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ജനുവരി 8ന് ചിത്രം റിലീസ് ചെയ്യും.
shilpa raj’s new song in praana
