Malayalam Breaking News
ആരാധകരെ അമ്പരപ്പിച്ച് തകർപ്പൻ നൃത്തവുമായി വിരാട് കോഹ്ലിയും ശിഖർ ധവാനും മൈതാനത്ത് …
ആരാധകരെ അമ്പരപ്പിച്ച് തകർപ്പൻ നൃത്തവുമായി വിരാട് കോഹ്ലിയും ശിഖർ ധവാനും മൈതാനത്ത് …
By
ആരാധകരെ അമ്പരപ്പിച്ച് തകർപ്പൻ നൃത്തവുമായി വിരാട് കോഹ്ലിയും ശിഖർ ധവാനും മൈതാനത്ത് …
ക്രിക്കറ്റ് കളിച്ച് ആരാധകരെ കയ്യിലെടുത്ത ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ശിഖർ ധവാനും ഇപ്പോൾ നൃത്തത്തിലൂടെയാണ് കാണികളെ വിസ്മയിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനു മുന്നോടിയായുളള മൂന്നാം ദിനത്തിൽ മൈതാനത്തേക്ക് ഇന്ത്യൻ താരങ്ങൾ വരുമ്പോഴായിരുന്നു ഇന്ത്യൻ നായകന്റെ ബങ്കാറ ഡാൻസ്.
കോഹ്ലിക്കു പിന്നാലെയെത്തിയ ശിഖർ ധവാനും ബങ്കാറ നൃത്തച്ചുവടകൾ കാണികൾക്ക് സമ്മാനിച്ചു. ഇരുവരും ഡാൻസ് ചെയ്യുന്ന വീഡിയോ എസെക്സ് ക്രിക്കറ്റ് അവരുടെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മൽസരങ്ങൾ തുടങ്ങുക. 5 മൽസരങ്ങളാണ് ഉളളത്. നേരത്തെ ഏകദിന പരമ്പര ഇന്ത്യയെ തോൽപ്പിച്ച് ഇംഗ്ലണ്ട് നേടിയിരുന്നു.
Two @BCCI players have enjoyed their time at Chelmsford!
Well played, @imVkohli & @SDhawan25! 👏👏👏#ESSvIND pic.twitter.com/Uz8W7p2xoh
— Essex Cricket (@EssexCricket) July 27, 2018
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിന്റെ വിജയം എട്ടു വിക്കറ്റിനായിരുന്നു. ഇന്ത്യ ഉയർത്തിയ 257 റൺസ് 44.3 ഓവറിൽ അനായാസം ഇംഗ്ലണ്ട് മറികടന്നു. ജോ റൂട്ട് സെഞ്ചുറിയും ഇയാൻ മോർഗൻ അർദ്ധസെഞ്ചുറിയും നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇംഗ്ലണ്ട് നേടി.
shikhar dhawan and virat kohli dancing
