കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തുറന്ന് പറഞ്ഞ് പലപ്പോഴും സിനിമ താരങ്ങൾ എത്താറുണ്ട് . ഇപ്പോളിതാ തനിയ്ക്ക് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര
അര്‍ദ്ധരാത്രിയില്‍ പല നിര്‍മ്മാതാക്കളും തന്നെ ‘ഡിന്നര്‍’ എന്ന് പറഞ്ഞ് ക്ഷണിക്കാറുണ്ട് എന്നാല്‍ ആദ്യമൊക്കെ തനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ഷെര്‍ലിന്‍ പറയുന്നത്.
”ലോകത്ത് ആര്‍ക്കും എന്നെ അറിയാതിരുന്ന കാലത്ത് എന്റെ കഴിവ് മനസ്സിലാക്കുമെന്ന് വിചാരിച്ച് നിര്‍മ്മാതാക്കളെ കാണുമായിരുന്നു. പോര്‍ട്ട്ഫോളിയോയുമായി പോകാറുണ്ട്. ശരി നമുക്ക് ‘ഡിന്നറി’ന് കാണാം എന്നാണ് അവര്‍ പറയാറ്. എത്ര മണിക്ക് എത്തണം എന്ന് ചോദിക്കുമ്പോള്‍ 11 അല്ലെങ്കില്‍ 12 മണിക്ക് എന്നാണ് അവര്‍ പറയാറുണ്ടായിരുന്നത്. അക്കാലത്ത് അതിനെ കുറിച്ച് എനിക്ക് ധാരണയില്ലായിരുന്നു.”
”ഡിന്നര്‍ എന്നും പറഞ്ഞാല്‍ വിട്ടുവീഴ്ചയാണ്. നാലഞ്ച് തവണ ഇത് കേട്ടപ്പോഴാണ് മനസ്സിലായത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാനാണ് അവര്‍ പറയുന്നത്. പിന്നീട് എനിക്ക് ഡിന്നര്‍ മാത്രം പോര എന്ന് ഞാന്‍ പറയാന്‍ തുടങ്ങി. അതോടെ പ്രഭാത ഭക്ഷണം കഴിക്കാം എന്നായി അതോടെ ഡയറ്റിലാണ് എന്നാണ് ഞാന്‍ പറയാറ്” എന്ന് ഷിര്‍ലിന്‍ കോയ്മോയിയോട് പറഞ്ഞു.