Bollywood
പേര്‍ളി മാണിയുടെ ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുന്നു!
പേര്‍ളി മാണിയുടെ ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുന്നു!
പേര്‍ളി മാണിയുടെ ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
അനുരാഗ് ബസു ഒരുക്കുന്ന ‘ലുഡോ’ ഒടിടി റിലീസിനൊരുങ്ങുന്നത്.ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ഇതോടെയാണ് ചിത്രം ഡിജിറ്റല്‍ റിലീസിനെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
“നിര്‍മ്മാതാവ് ഭൂഷന്‍ കുമാര്‍ രണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തികൊണടിരിക്കുകയാണ്. ലുഡോ ആകും ആദ്യം റിലീസിനെത്തുക” എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളുടെ പ്രിയ അവതാരകയും നടിയുമായ പേര്‍ളി മാണിയും ലുഡോയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ശ്രുതി എന്ന കഥാപാത്രമായാണ് പേളി വേഷമിടുന്നത്. അഭിഷേക് ബച്ചന്‍, അദിത്യ റോയ് കപൂര്‍, രാജ്കുമാര്‍ റാവോ, സന്യ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ക്ക്, പങ്കജ് ത്രിപാഠി, ആശാ നേഗി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
about pearley many bollywood movie
