Connect with us

മോഹൻലാൽ, മമ്മൂട്ടി, ജയറാമൊക്കെ വിനയമുളളവരാണ്, ഓടി വന്ന് വളരെ സ്നേഹത്തോടെ സംസാരിക്കും; ദിലീപിനോട് ഞാൻ അങ്ങോട്ട് പോയി ഞാനാണ് ഷീല എന്ന് പറഞ്ഞു; നടന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; ഷീല

Actress

മോഹൻലാൽ, മമ്മൂട്ടി, ജയറാമൊക്കെ വിനയമുളളവരാണ്, ഓടി വന്ന് വളരെ സ്നേഹത്തോടെ സംസാരിക്കും; ദിലീപിനോട് ഞാൻ അങ്ങോട്ട് പോയി ഞാനാണ് ഷീല എന്ന് പറഞ്ഞു; നടന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; ഷീല

മോഹൻലാൽ, മമ്മൂട്ടി, ജയറാമൊക്കെ വിനയമുളളവരാണ്, ഓടി വന്ന് വളരെ സ്നേഹത്തോടെ സംസാരിക്കും; ദിലീപിനോട് ഞാൻ അങ്ങോട്ട് പോയി ഞാനാണ് ഷീല എന്ന് പറഞ്ഞു; നടന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; ഷീല

മലയാളകളുടെ പ്രിയങ്കരിയായ നടിയാണ് ഷീല. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ വസ്ത്രം അടക്കം എല്ലാം താനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ സിനിമ വിട്ട് പോകണമെന്ന് തോന്നിയൊരു അനുഭവമുണ്ടെന്നും പറയുകയാണ് ഷീല.

ഒരു സിനിമയിലും എന്നെ നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചിട്ടില്ല. എന്റെ കഥാപാത്രം എനിക്ക് ഇഷ്ടപ്പെടണം. എന്റെ കഥാപാത്രത്തിന്റെ വസ്ത്രം ഞാൻ തിരഞ്ഞെടുക്കും. എല്ലാം എന്റെ ഇഷ്ടത്തിന് മാത്രമേ ചെയ്തിട്ടുള്ളു. അതുകൊണ്ട് തന്നെ ജീവിത്തതിൽ എല്ലാം എനിക്ക് ഇഷ്ടപ്പെട്ട ജീവിതമാണ്. എന്നാൽ സിനിമയിൽ അഭിനയിക്കേണ്ട എന്ന് തോന്നിയ ഒരു രംഗം ഉണ്ടായിരുന്നു.

അതിഥി എന്ന സിനിമയിൽ എന്റെ ഭർത്താവായ കഥാപാത്രത്തിന്റെ കാലിൽ വീണ് കരയണം. അയാളുടെ കാല് കുടിച്ച് കുടിച്ച് എന്തോ പുണ്ണായി പുഴുത്ത് കിടക്കുകയായിരുന്നു. മണക്കുന്നുണ്ടായിരുന്നു. വേണമെങ്കിൽ ആ സീൻ ഒഴിവാക്കാമായിരുന്നു. പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല. കാല് പിടിച്ച് കരഞ്ഞു. ഇതോടെ സിനിമ വിട്ട് പോകണേ ദൈവമേ എന്ന് അപ്പോൾ ആലോചിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു.

നസീർ സാറിനൊപ്പം ഞങ്ങൾ ഒരുമിച്ച് എത്രയോ പടങ്ങൾ, എത്രയോ വർഷം അഭിനയിച്ചു. ഒരുപക്ഷെ എന്റെ കുടുംബത്തിൽ കഴിയുന്നതിനേക്കാൾ കൂടുതൽ ഒരുപക്ഷെ അദ്ദേഹത്തിന്റെ കൂടെ ഞാൻ സമയം ചെലവഴിച്ച് കാണും. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ദാനധർമ്മം ചെയ്യുന്നൊരു വ്യക്തിയാണ്. ആര് വന്ന് സഹായം ചോദിച്ചാലും സഹായം ചെയ്ത് കൊടുക്കും. ആ സഹായത്തെ കുറിച്ചൊന്നും നമ്മൾ അറിയില്ല.

ഷൂട്ടിങ് ലൊക്കേഷനിൽ അദ്ദേഹം കൃത്യസമയത്ത് എത്തും. എത്ര വൈകിയാലും നിർമ്മാതാക്കളോടോ സംവിധായകരോടോ മുഖം കറുപ്പിച്ച് ഒന്നും പറയില്ല. ഇന്നത്തെ പോലെ കാരവാനൊന്നുമല്ല. വെയിലത്ത് മണിക്കൂറുകളോളം ഇരിക്കും. എന്നാലും പരാതി പറയില്ല. നസീർ സാറിന്റെ ഇഷ്ടപ്പെട്ട സ്വഭാവം എന്നത് അദ്ദേഹം ആരോടും ദേഷ്യപ്പെടില്ല, എല്ലാവരോടും നന്നായി പെരുമാറും. അനിഷ്ടത്തോടെ ഒരാളോട് പോലും സംസാരിച്ചിട്ടില്ല.

അടൂർ ഭാസി എല്ലാവരേയും കളിയാക്കും. പെണ്ണുങ്ങളുടെയൊക്കെ മനസ് വിഷമിപ്പിക്കും. വിജയശ്രീയോടൊക്കെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് പറഞ്ഞ് അങ്ങനെയുള്ള വസ്ത്രങ്ങളൊക്കെ നിർമ്മാതാക്കൾ ഇടീപ്പിക്കും. ഇതിന്റെ പേരിലൊക്കെ അദ്ദേഹം പരിഹസിക്കും. നാണമുണ്ടോ നിങ്ങക്ക് എന്നൊക്കെ ചോദിക്കും. അങ്ങനെയൊന്നും പറയാൻ പാടില്ല. അങ്ങനെ വേദനിപ്പിക്കും. എന്നെയൊന്നും കളിയാക്കാൻ പറ്റത്തില്ല.

ഞാൻ മോൻഹാൽ, മമ്മൂട്ടി, ജയറാം, പൃഥ്വിരാജ് എന്നിവരുടെ കൂടെയൊക്കെ അഭിനയിച്ചിട്ടുണ്ട്. അവരൊക്കെ വളരെ അധികം വിനയമുളള താരങ്ങളാണ്. വളരെ സ്നേഹത്തോടെ നമ്മളോട് സംസാരിക്കും. ഓടി വന്ന് ഷീലാമ്മേ ഒപ്പം അഭിനയിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമെന്നൊക്കെ പറയും. പക്ഷെ മിസ്റ്റർ മരുമകനിൽ അഭിനയിച്ചപ്പോൾ ദിലീപ് ഒന്നും പറഞ്ഞില്ല.

ഞാൻ അങ്ങോട്ട് പോയി ഞാനാണ് ഷീല എന്ന് പറഞ്ഞപ്പോൾ, ഓ അറിയാം ഷീലാമ്മേ എന്ന് പറഞ്ഞ് അഭിനയിക്കാൻ പോയി. അത്രയേ ചെയ്തുള്ളൂ. ജയറാം എനിക്ക് മകനെ പോലെയാണ്. അതുപോലെയാണ് പെരുമാറുക. മനസിനക്കരെ കഴിഞ്ഞപ്പോൾ നയൻതാര ഇടയ്ക്ക് വീട്ടിലേയ്ക്ക് വരികയും എന്നെ ഫോൺ വിളിക്കുകയുമൊക്കെ ചെയ്യുമായിരുന്നു.

പിന്നെ അവരിപ്പോൾ തിരക്കൊക്കെ ആയല്ലോ, ഇപ്പോൾ കുട്ടികളാണ് അതിന്റെ തിരക്കൊക്കെയായി പോകുന്നു. ഞാൻ എന്റെ കാര്യങ്ങളുമായും. പിന്നെ എന്നെ വിവാഹമൊക്കെ വിളിച്ചിരുന്നു എന്നും ഷീല പറഞ്ഞു. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ഷീല പിന്നീട് തിരിച്ചു വരുന്നത് 2003 ൽ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ്.

ഇന്നും നായിക എന്നാൽ ഷീലയാണ് മലയാളികൾക്ക്. മലയാള സിനിമയിലെ ഏറ്റവും ശക്തയായ സ്ത്രീയെന്ന് ഷീലയെ നിസ്സംശയം പറയാം. പ്രേം നസീറും ഷീലയുമൊക്കെ മലയാളികളുടെ മനസിൽ നിത്യ വസന്തങ്ങളായി തുടരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തിൽ തുടങ്ങി ഇപ്പോൾ ഈ ഒടിടി കാലത്തും ഷീല അഭിനയം തുടരുകയാണ്.

Continue Reading
You may also like...

More in Actress

Trending

Recent

To Top