Actress
മീറ്റിംഗിന് എത്തിയ രണ്ടു സ്ത്രീകൾ എന്നെ വ്യക്തിവിരോധത്തോടെ തുറിച്ചു നോക്കിയിരുന്നു, പിന്നിൽ ഗൂഢലക്ഷ്യം; ഹെയർ സ്റ്റൈലിസ്റ്റിന്റെ ആരോപണത്തിൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി
മീറ്റിംഗിന് എത്തിയ രണ്ടു സ്ത്രീകൾ എന്നെ വ്യക്തിവിരോധത്തോടെ തുറിച്ചു നോക്കിയിരുന്നു, പിന്നിൽ ഗൂഢലക്ഷ്യം; ഹെയർ സ്റ്റൈലിസ്റ്റിന്റെ ആരോപണത്തിൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരെയുണ്ടായ ലൈം ഗികാതിക്രമങ്ങളെ കുറിച്ചും മറ്റും പറഞ്ഞ് രംഗത്തെത്തിയിരുന്നത്. നേരത്തെ ഡബ്ബിംഗ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയ്ക്കെതിരെ ഹെയർ സ്റ്റൈലിസ്റ്റ് രംഗത്തെത്തിയത് വാർത്തയായിരുന്നു.
തനിക്ക് നേരിട്ട ദുരനുഭവം മാധ്യമങ്ങൾക്ക് മുൻപിൽ തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി ശാസിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. ഒരു ചാനലിൽ സംസാരിക്കവെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. എന്നാൽ തനിയ്ക്കെതിരെ ആരോപണമുന്നയിച്ച ഹെയർ സ്റ്റൈലിസ്റ്റിനെ അറിയില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.
ഫെഫ്‌ക മീറ്റിംഗിന് എത്തിയ രണ്ടു സ്ത്രീകൾ തന്നെ വ്യക്തിവിരോധത്തോടെ തുറിച്ചു നോക്കിയിരുന്നുവെന്നും തന്നെ ടാർഗറ്റ് ചെയ്തുള്ള ആരോപണമാണിതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. മാത്രമല്ല, ഇതിനുപിന്നിൽ ആരാണ് എന്ന് പറയുന്നില്ല. സംഘടനയെ ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
അവർക്ക് പറയാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് മറ്റു ചിലരെ ആയുധമാക്കി ആരോപണം ഉന്നയിക്കുകയാണ്. പിന്നിൽ ഗൂഢലക്ഷ്യമുണ്ട്. തനിക്ക് അങ്ങനെ പറയാനുള്ള അധികാരം എന്താണ്. യോഗം മൂന്ന് ക്യാമറവെച്ച് ആണ് ഷൂട്ട് ചെയ്തിരുന്നത്. സത്യം തെളിയിക്കാൻ നിയമത്തിന്റെ ഏത് അറ്റം വരെയും പോകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
യുവതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഞങ്ങൾക്കും ഒരു ധൈര്യമുണ്ട്. ഞങ്ങൾക്കും ഞങ്ങളുടെ ബുദ്ധിമുട്ട് മീഡിയ അറിയിക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോൾ തുറന്ന് പറയുന്നത്. കഴിഞ്ഞ ദിവസം ഫെഫ്കയിലെ സ്ത്രീകളെയെല്ലാം വിളിച്ച് ചേർത്ത് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഏറ്റവും അതിശയകരമായ കാര്യം ഭാഗ്യലക്ഷ്മി മാഡത്തിന്റെ പെരുമാറ്റം ആയിരുന്നു.
സിനിമയിലും അല്ലാതെയുമെല്ലാം വളരെ ബോൾഡായിട്ടുള്ള സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു സ്ത്രീയായി ആണ് അവരെ ഞാൻ മനസിൽകൊണ്ട് നടന്നിരുന്നത്. എന്നാൽ അവിടെ സംസാരിച്ചത്, മലർന്ന് കിടന്ന് തുപ്പരുതെന്നാണ് പറഞ്ഞത്. നിങ്ങളുടെ സഹപ്രവർത്തകരെ മീഡിയയ്ക്ക് മുന്നിലേയ്ക്ക് വലിച്ചിട്ടുന്നു. ഇത് ശരിയായില്ല.
അവർക്ക് പതിനാറ് വയസിൽ ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട്. അവർ അപ്പോൾ തന്നെ അതിനോട് പ്രതികരിച്ചു. പിന്നീട് ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല, നിങ്ങൾ അപ്പോൾതന്നെ പ്രതികരിക്കണം, വർഷങ്ങൾക്ക് ശേഷമല്ല പരാതിയുമായി വരേണ്ടത് എന്നും പറഞ്ഞ് ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചെന്നുമാണ് യുവതി പറയുന്നത്.
ടെലിവിഷൻ പരിപാടികളിൽ വന്ന സ്ത്രീകൾക്കൊപ്പം, അതിജീവിതമാർക്കൊപ്പം സംസാരിക്കുന്ന ഭാഗ്യലക്ഷ്മി തന്നെയാണ് ഫെഫ്കയിലെത്തിയിട്ട് വേട്ടക്കാർക്കൊപ്പം നിലകൊള്ളുന്നത്. അവർ നമ്മൾ മനസിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് അവർ അവിടെ നിന്ന് ആരോപിച്ചത്. മാത്രമല്ല, വളരെ ദേഷ്യപ്പെട്ട് ആണ് ഭാഗ്യലക്ഷ്മി സംസാരിച്ചതെന്നും തൃശൂർ സ്വദേശിയായ പരാതിക്കാരി പറയുന്നു.