Connect with us

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്!

Malayalam Breaking News

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്!

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്!

മലയാള ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത നടി ഷീലയ്ക്ക്. തിരുവനന്തപുരത്ത് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്‌ക്കാരം ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഷീലയ്ക്ക് പുരസ്‌കാരം സമ്മാനിക്കും.

സംവിധായകന്‍ കെ എസ് സേതുമാധവന്‍ ചെയര്‍മാനും നടന്‍ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍,സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.2017 ല്‍ ശ്രീകുമാരന്‍ തമ്ബിക്കായിരുന്നു ജെ.സി ഡാനിയല്‍ പുരസ്‌ക്കാരം ലഭിച്ചത്.

sheela won j c daniel prize

Continue Reading
You may also like...

More in Malayalam Breaking News

Trending