Uncategorized
ഒരുപാട് പേരുടെ ജീവിതമാര്‍ഗമാണ് സിനിമ, ആ പടത്തില്‍ അഭിനയിക്കാതെയെങ്കിലും ഇരിക്കാം; ഷീല ഉദ്ദേശിച്ചത് മഞ്ജുവിനെ ആണെന്ന് സോഷ്യല്‍ മീഡിയ; വൈറലായി വാക്കുകള്‍
ഒരുപാട് പേരുടെ ജീവിതമാര്‍ഗമാണ് സിനിമ, ആ പടത്തില്‍ അഭിനയിക്കാതെയെങ്കിലും ഇരിക്കാം; ഷീല ഉദ്ദേശിച്ചത് മഞ്ജുവിനെ ആണെന്ന് സോഷ്യല്‍ മീഡിയ; വൈറലായി വാക്കുകള്‍
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് ഷീല. പ്രേം നസീര്‍, സത്യന്‍ ഉള്‍പ്പെടെയുള്ള മലയാളത്തിലെ മുന്‍നിര നായകന്മാരുടെ കൂടെ തിളങ്ങി നിന്ന ഷീല കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും മലയാളി മനസുകള്‍ കീഴടക്കി. ഭാഗ്യജാതകമെന്ന ചിത്രത്തിലൂടെയായാണ് ഷീല തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി മാറിയതോടെ മലയാളത്തിന്റെ ഭാഗ്യനായികയായി ഷീല മാറുകയായിരുന്നു.
നടി ഷീലയെ കുറിച്ച് പറയുമ്പോള്‍ മലയാളികള്‍ക്ക് പ്രത്യകിച്ച് മുഖവുര ആവശ്യമില്ല. ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയ താരത്തിന് പിന്നീട് കൈനിറയെ മികച്ച അവസരങ്ങളായിരുന്നു. ഒരു വര്‍ഷം 26 സിനിമകള്‍ ചെയ്ത താരം സിനിമയില്‍ നിന്നുമൊരു ഇടവേള എടുത്തിരുന്നു. മകന്‍ ജനിച്ചപ്പോളാണ് നടി സിനിമയില്‍ നിന്നും മാറിനിന്നിരുന്നത്. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാമായി തിളങ്ങിയ താരമായ ഷീലയ്ക്ക് പ്രേംനസീറിനൊപ്പം കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ഉണ്ട്.
മനസിനക്കരെ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് ഷീല രണ്ടാംവരവ് നടത്തിയത്. ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ഷീല. രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന ഷീല തന്റെ 78ാമത് വയസിലും അഭിനയ രംഗത്ത് സജീവമാണ്. വ്യക്തിജീവിതത്തില്‍ ഏറെ വിഷമതകള്‍ നേരിട്ട വ്യക്തി കൂടിയാണ് ഷീല. തന്റെ ജീവിതത്തെ കുറിച്ച് ഷീല പലപ്പോഴും തുറന്ന് പറയാറുമുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം അനുരാഗം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് വീണ്ടുമെത്താന്‍ പോവുകയാണ് ഷീല.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ താരങ്ങള്‍ ശ്രദ്ധ കാണിക്കണമെന്ന് ഷീല അഭിപ്രായപ്പെട്ടു. ദിവസം മൂന്ന് സിനിമകള്‍ താന്‍ കാണാറുണ്ടെന്നും നടി വ്യക്തമാക്കി. സിനിമകള്‍ കണ്ട് തന്നോട് വിളിച്ച് അഭിപ്രായം പറയുന്ന കുറച്ച് പേരുണ്ട്. ഏത് ആര്‍ട്ടിസ്റ്റാണ്, എന്ത് കൊണ്ട് പടം ഓടിയില്ല എന്നൊക്കെ തനിക്ക് കൃത്യമായി അറിയാമെന്നും ഷീല തുറന്ന് പറഞ്ഞു.
ഞാനീ ഇടയ്‌ക്കൊരു പടം കണ്ടു. വലിയ നടിയാണ് അഭിനയിച്ചത്. അവരുടെ കഥാപാത്രം നല്ലതായിരുന്നു. അവര്‍ നന്നായി അഭിനയിച്ചു. അവര്‍ വരുന്ന സീനൊക്കെ കുറച്ചൂടെ നല്ലതായിരുന്നു. പക്ഷെ പടം മുഴുവനും കുറേ രാഷ്ട്രീയവും അതുമിതുമായി മനസ്സിലാക്കാനേ പറ്റുന്നില്ല. ആ നടനോ നടിയോ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചിരുന്നെങ്കില്‍….
ഇപ്പോള്‍ ചിലര്‍ നടനും നടിയും എന്തുകൊണ്ട് സ്‌ക്രിപ്റ്റില്‍ ഇടപെടുന്നു എന്നൊക്കെ ചോദിക്കും. ഇതാണ് കാരണം. വല്ലതുമൊക്കെ വാരി വലിച്ച് എഴുതി വെക്കും. ഇവരറിയില്ല. മാറ്റാന്‍ പറയാന്‍ ഒക്കത്തില്ലെങ്കില്‍ ആ പടത്തില്‍ അഭിനയിക്കാതെയെങ്കിലും ഇരിക്കാം. അത്രയേ ഉള്ളൂ. ഇവര്‍ക്കൊക്കെ എത്രയോ പടങ്ങള്‍ വരുന്നുണ്ട് എന്നും ഷീല പറഞ്ഞു. നല്ല സിനിമകള്‍ വരണം. സിനിമാ വ്യവസായം എന്നും നിലനില്‍ക്കണം. ഒരുപാട് പേരുടെ ജീവിതമാര്‍ഗമാണ് സിനിമയെന്നും ഷീല ചൂണ്ടിക്കാട്ടി.
പിന്നാലെ ഷീല ഉദ്ദേശിച്ച സിനിമ വെള്ളരിപട്ടണമാണെന്നും നടീനടന്‍മാര്‍ മഞ്ജു വാര്യരും സൗബിന്‍ ഷാഹിറുമാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ രാഷ്ട്രീയം കഥാ പശ്ചാത്തലമായ സിനിമയാണ് വെള്ളരിപട്ടണം. സിനിമ പരാജയപ്പെടുകയായിരുന്നു.
മഞ്ജു വാര്യര്‍ക്ക് സിനിമയില്‍ പ്രധാന വേഷമായിരുന്നെങ്കിലും സിനിമയുടെ കഥാഗതി പ്രേക്ഷകര്‍ക്കിഷ്ടമായില്ല. ചിത്രം വേണ്ടത്ര വിജയം കൈവരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.
ഷീലയുടെ അഭിമുഖത്തിലെ വാക്കുകള്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ വരുന്നുണ്ട്. മലയാളത്തില്‍ മഞ്ജു വാര്യറിന് അടുത്തിടെ ലഭിച്ച ഹിറ്റ് സിനിമ ആയിഷ മാത്രമാണ്. അതേസമയം തമിഴകത്ത് ചെയ്ത തുനിവ് എന്ന സിനിമ വന്‍ ഹിറ്റായി. അജിത്തായിരുന്നു സിനിമയിലെ നായകന്‍.
അടുത്തിടെ മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്ററും മഞ്ജു പങ്കുവെച്ചിരുന്നു. സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്‌നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. വരാനിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
