4 കോടിയുടെ കാര്‍ ഉള്ളവര്‍ എന്തു നല്കി….? ഒരു സിനിമയുടെ പ്രതിഫലം പോലും നല്‍കിയില്ല: താരങ്ങളുടെ പേരു പറയാതെ വിമര്‍ശിച്ച് സംഭാവന നല്കി ഷീല
അഭിനേതാക്കള്‍ വേണ്ട രീതിയില്‍ പ്രളയകേരളത്തെ സഹായിച്ചില്ലെന്ന ആക്ഷേപവുമായി മുതിര്‍ന്ന നടി ഷീല. നാശനഷ്ടങ്ങള്‍ വിതച്ച പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാള സിനിമയിലെ അഭിനേതാക്കള്‍ വേണ്ട വിധത്തില്‍ സംഭാവന നല്‍കിയില്ലെന്ന് ഷീല തുറന്നു പറഞ്ഞു.
ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമെങ്കിലും മലയാള സിനിമയിലെ അഭിനേതാക്കള്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് നല്‍കണമെന്നാണ് ഷീല പറയുന്നത്. നാല് കോടിയുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്ന താരങ്ങള്‍ എന്തു നല്‍കിയെന്നും ഷീല ചോദിക്കുന്നു. നിലവില്‍ പൃഥ്വിരാജിനും ആസിഫ് അലിക്കുമാണ് നാലു കോടി രൂപ വില വരുന്ന ലംബോര്‍ഗിനി കാറുള്ളത്. എന്നാല്‍ പേരെടുത്ത് പറയാതെയാണ് ഷീല വിമര്‍ശനമുന്നയിച്ചിരിക്കുന്നത്….
ജനങ്ങള്‍ ടിക്കറ്റിനായി മുടക്കിയ പണം ഉപയോഗിച്ചാണ് ഞങ്ങള്‍ സിനിമാക്കാര് വളര്‍ന്നതെന്നും ധന സമാഹരണത്തിനായി താരനിശ നടത്തണമെന്നും ഷീല വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്കിയ ശേഷമായിരുന്നു ഷീല പ്രതികരിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...