Connect with us

അന്ന് മണി പാടി ഹിറ്റാക്കി, ഇന്ന് സഹോദരന്‍ പാടി ഹിറ്റാക്കി: ഇപ്പോള്‍ ട്രെന്‍ഡിംഗിലും…..

Malayalam Breaking News

അന്ന് മണി പാടി ഹിറ്റാക്കി, ഇന്ന് സഹോദരന്‍ പാടി ഹിറ്റാക്കി: ഇപ്പോള്‍ ട്രെന്‍ഡിംഗിലും…..

അന്ന് മണി പാടി ഹിറ്റാക്കി, ഇന്ന് സഹോദരന്‍ പാടി ഹിറ്റാക്കി: ഇപ്പോള്‍ ട്രെന്‍ഡിംഗിലും…..

അന്ന് മണി പാടി ഹിറ്റാക്കി, ഇന്ന് സഹോദരന്‍ പാടി ഹിറ്റാക്കി: ഇപ്പോള്‍ ട്രെന്‍ഡിംഗിലും…..

തൊണ്ണൂറുകളില്‍ കലാഭവന്‍ മണി പാടി സൂപ്പര്‍ഹിറ്റാക്കിയ ചാലക്കുടിച്ചന്തയ്ക്ക് പോകുമ്പോള്‍ എന്ന ഗാനം വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു… വര്‍ഷങ്ങള്‍ക്ക് മുമ്പ് മണി പാടി ഗംഭീരമാക്കിയ ഈ ഗാനം മണിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിലൂടെ വീണ്ടും ജനഹൃദയങ്ങള്‍ കീഴടക്കുകയാണ്. മണിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഈ ഗാനം നിറഞ്ഞ മനസ്സോടെയാണ് മലയാളികള്‍ ഇന്ന് സ്വീകരിച്ചിരിക്കുന്നത്.

കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രത്തിലെ ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നത്. 3.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഗാനമിപ്പോള്‍ ട്രെന്‍ഡിംഗില്‍ ഒണ്‍പതാമതാണ്. മണിയ്ക്ക് വേണ്ടി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 90കളില്‍ കലാഭവന്‍ പാടി സൂപ്പര്‍ഹിറ്റാക്കിയ ഗാനം അറമുഖം വെങ്കിടങ്കാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും.


പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നടുവില്‍ വളര്‍ന്ന മണി കുട്ടുക്കാലം മുതല്‍ക്കേ കലയെ സ്‌നേഹിച്ചിരുന്നു. ആദ്യം പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ച മണി പിന്നീട് മനുഷ്യനെയും ഏറ്റവുമൊടുവില്‍ മറ്റു പലതിനെയും അനുകരിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഈ യുവാവിലുണ്ടായ മാറ്റങ്ങളും അനുഭവങ്ങളുമാണ് ചിത്രപശ്ചാത്തലം. രാജാമണിയാണ് ചിത്രത്തില്‍ മണിയായി വേഷമിടുന്നത്.

Chalakkudikaran_Changathi

ധര്‍മ്മജന്‍, വിഷ്ണു, സലിംകുമാര്‍, ജോജു ജോര്‍ജ്ജ്, ടിനി ടോം, ജനാര്‍ദനന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, ജയന്‍, കലാഭവന്‍ സിനോജ്, ചാലി പാലാ, രാജാസാഹിബ്, സാജു കൊടിയന്‍, കലാഭവന്‍ റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. വിനയാണ് കഥയും തിരക്കഥയും, സംഭാഷണം ഉമ്മര്‍ കാരിക്കാടും നിര്‍വ്വഹിക്കും.

Chalakkudikkaran Changathy movie song goes on trending

More in Malayalam Breaking News

Trending

Recent

To Top