നിരവധി ആരാധകരുള്ള നടിയാണ് ഷീല. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുന്നത്. പണ്ട് കാലത്തെ സിനിമ അനുഭവങ്ങളെ കുറിച്ചാണ് ഷീല പറയുന്നത്. ഒരു ദിവസം നാല് സിനിമ വരെ അഭിനയിച്ചിട്ടുണ്ടെന്നും കഥാപാത്രത്തെ അത് ബാധിക്കുകയില്ലായിരുന്നുവെന്നും ഷീല പറഞ്ഞു.
പണ്ടൊക്കെ ഒരു ദിവസം നാല് പടത്തിലൊക്കെ അഭിനയിക്കുമായിരുന്നു. ഇപ്പോള്‍ ഒരു മാസത്തില്‍ ഒരു പടം അഭിനയിച്ചാല്‍ മതി. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും സമാധാനമായി ആ കഥാപാത്രം ചെയ്യാനും കഴിയുന്നു.
അന്ന് വിജയവാഹിനി, എവിഎം സ്റ്റുഡിയോ അവിടെയായിരുന്നു എല്ലാ ചിത്രീകരണവും. ഒരോ ഫ്ലോറിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു, എന്നും നടി വിശദമാക്കി. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ ഒരു കോള്‍ ഷീറ്റാണ്. അതൊരു പത്ത് ദിവസം ചെയ്യുമ്പോള്‍ ഒരു പടം തീരും.
കാലത്ത് ഏഴ് മണി മുതല്‍ ഒരു മണി വരെയാണ് മറ്റൊരു കോള്‍ ഷീറ്റ്. അത് ഒരു 1015 ദിവസത്തിനുള്ളില്‍ പടം തീരും. രണ്ട് മുതല്‍ അഞ്ച് വരെ മറ്റൊന്നുണ്ട്. അത് സിനിമയുടെ കൈമാക്സും ലാസ്റ്റ് പാച്ച് വര്‍ക്ക് ചെയ്യുന്നതിന് വേണ്ടിയുമാണ് ആ ടൈം ഷെഡ്യൂള്‍.
രാവിലെ നസീര്‍ സാറിന്റെ അമ്മായായാണ് അഭിനയിക്കുന്നതെങ്കില്‍ ഉച്ചയ്ക്ക് ഭാര്യയായായിരിക്കും. അതുകഴിഞ്ഞ് അദ്ദേഹത്തിന്റെ കാമുകിയായായിരിക്കും. ഇങ്ങനെ മാറി മാറിയണ് ഒരു ദിവസം അഭിനയിക്കുന്നത്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...