മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിച്ചാല്‍ ദി കേരള സ്‌റ്റോറി എന്ന ചിത്രം ആളുകള്‍ കാണുന്നതില്‍ നിന്ന് തടയാന്‍ ആകില്ലെന്ന് വിജി തമ്പി. ഒരു ചലച്ചിത്രത്തെ എന്തിനാണ് ഭയക്കുന്നത്. ഒരു ജാതിക്കോ രാജ്യത്തിനോ എതിരായി ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കില്ല.
ഒരു ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇതിനാണ് എതിര്‍ക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ എന്ന ചിത്രം ഹിന്ദു സമൂഹത്തെയും അയ്യപ്പഭക്തരെയും ഒരുപോലെ കളിയാക്കിയിരുന്നു. ഇന്ന് ഈ ചിത്രത്തെ എതിര്‍ക്കുന്നവര്‍ അന്ന് പറഞ്ഞിരുന്നത് അതൊരു ആവിഷ്‌കാര സ്വാതന്ത്ര്യമല്ലേയെന്നാണ്. ഇന്ന് ആ ന്യായം എവിടെ പോയി.
മീശ എന്ന നോവലിനെ പോലും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കൂട്ട്പിടിച്ച് ന്യായീകരിച്ചു. ദി കേരള സ്‌റ്റോറിയുടെ കാര്യം വന്നപ്പോള്‍ മാത്രം എന്തിനാണ് മുഖ്യനും പ്രതിപക്ഷനേതാവും ഉറഞ്ഞുതുള്ളുന്നത്. മോസ്റ്റ് അവൈറ്റഡ് ഫിലിംസിന്റെ ലിസ്റ്റില്‍ ആദ്യമാണ് ദി കേരള സ്‌റ്റോറി ഉള്ളത്. ചിത്രം വന്‍ വിജയം ആകുമെന്ന് ഉറപ്പാണെന്നും വിജി തമ്പി പറയുകയുണ്ടായി.
ചിത്രത്തില്‍ പറയുന്നതെല്ലാം സത്യമാണ്. കേരളത്തില്‍ നിന്ന് ആരും ഐഎസില്‍ ചേര്‍ന്നിട്ടില്ലെന്ന് എങ്ങനെ വാദിക്കാനാകും. സിനിമയെ എതിര്‍ക്കുന്നത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒരുപോലെ ചിത്രത്തെ എതിര്‍ക്കുന്നതെന്നും വിജി തമ്പി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി തിയേറ്ററുടമകള്‍ക്ക് കുടിശ്ശിക...
ചെന്നൈയില്‍ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാര്‍ട്മെന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച് നടി കനിഹ. താമസിക്കുന്ന അപ്പാര്‍ട്മെന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇന്‍സ്റ്റഗ്രാം...
മലയാളികള്‍ക്ക് സുപരിചിതയാണ് ഊര്‍മ്മിള ഉണ്ണി. ഊര്‍മ്മിളയെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് താരത്തിന്റെ മകള്‍ ഉത്തര ഉണ്ണിയും. അഭിനയം കൊണ്ടും...
അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിജയക്കൊടു പാറിച്ചത് ബിജെപിയായിരുന്നു. ഇത് ബിജെപി പ്രവര്‍ത്തകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. ബിജെപിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്...