Actor
മികച്ച നടനുള്ള അവാര്‍ഡ് വളരെക്കാലമായി കിട്ടിയിരുന്നില്ല, എനിക്ക് ഇനി കിട്ടില്ലെന്ന് വിചാരിച്ചു; ഷാരൂഖ് ഖാന്
മികച്ച നടനുള്ള അവാര്‍ഡ് വളരെക്കാലമായി കിട്ടിയിരുന്നില്ല, എനിക്ക് ഇനി കിട്ടില്ലെന്ന് വിചാരിച്ചു; ഷാരൂഖ് ഖാന്
ലോകമെമ്പാടും നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം കിംഗ ഖാന് ആണ് ഷാരൂഖ് ഖാന്. റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി ബോളിവുഡ് കിംഗ് ആയി തിളങ്ങി നില്‍ക്കുകയാണ് താരം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നടക്കുന്ന ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.
ആറ്റ്ലി സംവിധാനം ചെയ്ത ജവാനിലെ പ്രകടനമാണ് താരത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്. പുരസ്കാരം സ്വീകരിച്ചതിനു ശേഷം ഷാരുഖ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. തനിക്ക് ഇനി അവാര്‍ഡ് ലഭിക്കില്ലെന്നാണ് കരുതിയിരുന്നത് എന്നാണ് താരം പറഞ്ഞത്.
മികച്ച നടനുള്ള അവാര്‍ഡിനായി എന്നെ പരിഗണിച്ച ജൂറിയോട് നന്ദി പറയുന്നു. കുറേ നാളായി മികച്ച നടനുള്ള അവാര്‍ഡ് എനിക്ക് ലഭിക്കാറില്ല. വളരെക്കാലമായി എനിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടില്ല. ഇനി കിട്ടില്ലെന്നു തോന്നി. അതിനാല്‍, ഞാന്‍ അങ്ങേയറ്റം സന്തോഷവാനാണ്. എനിക്ക് അവാര്‍ഡുകള്‍ ഇഷ്ടമാണ്. ഞാന്‍ കുറച്ച് അത്യാഗ്രഹിയാണ്. ഷാരുഖ് ഖാന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ ഏറ്റവും സൂപ്പര്‍ഹിറ്റായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ജവാന്. നിരവധി പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള അവാര്‍ഡിനൊപ്പം ആറ്റ്ലിക്ക് മികച്ച ക്രിട്ടിക്സ് ഡയറക്ടര്‍ അവാര്‍ഡും അനിരുദ്ധ് രവിചന്ദറിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു.
