Connect with us

വിവാദങ്ങള്‍ക്കിടെ ‘ഇന്ത്യ’ മാറ്റി ‘ഭാരത്’ എന്നാക്കി; അക്ഷയ് കുമാര്‍ ചിത്രത്തിന് ട്രോളുകളുടെ പെരുമഴ

Bollywood

വിവാദങ്ങള്‍ക്കിടെ ‘ഇന്ത്യ’ മാറ്റി ‘ഭാരത്’ എന്നാക്കി; അക്ഷയ് കുമാര്‍ ചിത്രത്തിന് ട്രോളുകളുടെ പെരുമഴ

വിവാദങ്ങള്‍ക്കിടെ ‘ഇന്ത്യ’ മാറ്റി ‘ഭാരത്’ എന്നാക്കി; അക്ഷയ് കുമാര്‍ ചിത്രത്തിന് ട്രോളുകളുടെ പെരുമഴ

ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് മാറ്റി ഭാരത് എന്ന് ചേര്‍ത്തു. ഇത് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുകയാണ്. ഒപ്പം ട്രോളുകള്‍ക്കും വഴിവെയ്ക്കുകയാണ്. ചിത്രത്തിന്റെ പേര് ‘മിഷന്‍ റാണിഗഞ്ജ്: ദ ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ’ എന്ന് മാറ്റിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

നേരത്തെ ‘മിഷന്‍ റാണിഗന്‍: ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യൂ’ എന്നായിരുന്നു ഇതിന്റെ പേര്. യാഥാര്‍ത്ഥ ജീവിതകഥ പറയുന്നതാണ് ചിത്രം. അതേസമയം, ചിത്രത്തിന്റെ പോസ്റ്റര്‍ ട്രോളുകള്‍ക്കും കാരണമായിരിക്കുകയാണ്. ആരാണ് പോസ്റ്റര്‍ എഡിറ്റ് ചെയ്തതെന്നാണ് വിമര്‍ശകരുടെ ചോദ്യം. ഒരേ മുഖം തന്നെ പോസ്റ്ററില്‍ ആവര്‍ത്തിക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

വിഷയത്തില്‍ അക്ഷയ് കുമാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതിനിടെ ‘ഇന്ത്യ’ എന്ന് പരാമര്‍ശിച്ച പോസ്റ്റ് എന്തിനാണ് ഡിലീറ്റ് ചെയ്തത് എന്ന് ചോദിച്ച് ട്വിറ്റര് ഉപയോക്താവ് രംഗത്ത് വരികയും ചെയ്തു. ഭാരതത്തിന്റെ കല്‍ക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ അന്തരിച്ച ശ്രീ ജസ്വന്ത് സിംഗ് ഗില്ലിന്റെ വീരകൃത്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, റാണിഗഞ്ച് കല്‍ക്കരി ഫീല്‍ഡിലെ ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

1989 നവംബറില്‍ റാണിഗഞ്ചിലെ കല്‍ക്കരി ഖനിയില്‍ വെള്ളം കയറിയ കല്‍ക്കരി ഖനിയില്‍ കുടുങ്ങിപ്പോയ എല്ലാ ഖനിത്തൊഴിലാളികളെയും രക്ഷിക്കുന്നതില്‍ വീരനായ ജസ്വന്ത് സിംഗ് ഗില്‍ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.

350 അടി താഴ്ചയുള്ള കല്‍ക്കരി ഖനിയുടെ അടിയില്‍ കുടുങ്ങിക്കിടന്ന ഖനിത്തൊഴിലാളികള്‍ക്കായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഒരു എത്തിനോട്ടമാണ് മോഷന്‍ പോസ്റ്ററില്‍ ഉള്ളത്. ധീരമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഖനിത്തൊഴിലാളികളെ രക്ഷിക്കുന്ന, അന്തരിച്ച ജസ്വന്ത് സിംഗ് ഗില്‍ എന്ന വീര കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. 2023 ഒക്ടോബര്‍ 6 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

More in Bollywood

Trending