News
മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച് ഷാരൂഖ് ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച് ഷാരൂഖ് ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മക്കയിലെത്തി ഉംറ നിര്‍വ്വഹിക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. നടന് ഉംറ വസ്ത്രം ധരിച്ച് പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഷാരൂഖിന്റെ ഫാന്‍ പേജുകളിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ നിന്ന് ഫോട്ടോകളില്‍ ആളുകള്‍ അദ്ദേഹത്തെ വളഞ്ഞിരിക്കുന്നതായി കാണാം. രാജ്കുമാര് ഹിരാനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡങ്കി’യുടെ ഷൂട്ടിങ് പുനരാരംഭിക്കുന്നതിനായാണ് താരം സൗദിയിലെത്തിയത്. ‘ഡങ്കി’യുടെ സൗദി അറേബ്യ ഷെഡ്യൂള്‍ ബുധനാഴ്ച പൂര്‍ത്തിയാക്കുമെന്ന് ഷാരൂഖ് ഖാന് അറിയിച്ചു.
സൗദിയിലെ മനോഹരമായ ലൊക്കേഷനുകള്‍ക്കും ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും സൗദി സാംസ്കാരിക മന്ത്രാലയത്തിന് നന്ദി അറിയിച്ചുകൊണ്ട് താരം ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘സൗദിയില്‍ ‘ഡങ്കി’യുടെ ഷൂട്ടിങ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനേക്കാള്‍ സംതൃപ്തി നല്കുന്ന മറ്റൊന്നില്ല.
ഇത്രയും മനോഹരമായ സ്ഥലങ്ങളും ഊഷ്മളമായ ആതിഥ്യമര്യാദയും ഞങ്ങള്‍ക്ക് നല്‍കിയതിന് നന്ദി. രാജു സാറിനും മറ്റ് അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു… നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ വലിയ ശുക്രന്. ദൈവം അനുഗ്രഹിക്കട്ടെ’, എന്ന് ഷാരൂഖ് ഖാന് പറഞ്ഞു.
