Connect with us

രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായി നടി സ്വര ഭാസ്‌കര്‍

News

രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായി നടി സ്വര ഭാസ്‌കര്‍

രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായി നടി സ്വര ഭാസ്‌കര്‍

തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്താറുള്ള നടിയാണ് സ്വര ഭാസ്‌കര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായിരിക്കുകയാണ് സ്വര ഭാസ്‌കര്‍.

മധ്യപ്രദേശിലെ ഉജ്ജയിനിലാണ് താരം രാഹുല്‍ ഗാന്ധിയെ കണ്ട് റോസാപ്പൂക്കള്‍ സമ്മാനിച്ച് യാത്രയില്‍ പങ്കെടുത്ത് ഒപ്പം നടക്കുകയും ചെയ്തത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന സ്വരയുടെ ചിത്രങ്ങള്‍ പങ്കുവച്ചു.

‘പ്രശസ്ത നടി സ്വര ഭാസ്‌കര്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള ആളുകളുടെ സാന്നിധ്യമാണ് യാത്രയെ വിജയമാക്കി തീര്‍ക്കുന്നത്’ എന്ന കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവയ്ക്കുന്നു. കോണ്‍ഗ്രസ് പങ്കുവച്ച പോസ്റ്റ് സ്വരയും റീട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ അമോല്‍ പലേക്കര്‍, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ സെന്‍, സുശാന്ത് സിംഗ്, മോന അംബേഗോങ്കര്‍, രശ്മി ദേശായി, ആകാംക്ഷ പുരി തുടങ്ങിയ സിനിമാ താരങ്ങള്‍ നേരത്തെ യാത്രയുടെ ഭാഗമായിരുന്നു.

അതേസമയം, ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ താല്‍ക്കാലി വെടിനിര്‍ത്തലിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് നേതൃത്വം. കോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍ രാജസ്ഥാനില്‍ നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് വിലക്കിയിരിക്കുകയാണ് എ ഐ സി സി.

മുഖ്യമന്ത്രി അശോക് ഗലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി കെസി വേണുഗോപാല്‍ എ ഐ സി സി നിലപാട് വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തില്‍ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ 4 മുതല്‍ 21 വരെയാണ് ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാന്‍ പര്യടനം.

More in News

Trending

Recent

To Top