News
പത്താന് ടിക്കറ്റ് വാങ്ങാന്‍ തന്റെ പക്കല്‍ പണമില്ല, ആത്മ ഹത്യ ചെയ്യാന്‍ ശ്രമിച്ച് ഷാരൂഖ് ഖാന്‍ ആരാധകന്‍
പത്താന് ടിക്കറ്റ് വാങ്ങാന്‍ തന്റെ പക്കല്‍ പണമില്ല, ആത്മ ഹത്യ ചെയ്യാന്‍ ശ്രമിച്ച് ഷാരൂഖ് ഖാന്‍ ആരാധകന്‍
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’ എന്ന സിനിമയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ചിത്രമാണ് പത്താന്‍. ലുക്കിലും മട്ടിലും ഏറെ മാറ്റത്തോടെയാണ് ഷാരൂഖ് പത്താനില്‍ എത്തുന്നത്.
ജനുവരി 25ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. റിലീസിന് മുന്നേ തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ച ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ വിവാദങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് മുന്നേറുന്നത്. എന്നാല്‍ ഇപ്പോഴിതാ, ഒരു ഷാരൂഖ് ആരാധകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.
ക്ലിപ്പില്‍, പത്താന് ടിക്കറ്റ് വാങ്ങാന്‍ തന്റെ പക്കല്‍ പണമില്ലെന്ന് ആരാധകന്‍ വെളിപ്പെടുത്തുന്നു. ചിത്രം കാണാന്‍ സാധിക്കാത്ത സാഹചര്യം തനിക്കുണ്ടായാല്‍ കുളത്തില്‍ ചാടി ആ ത്മഹത്യ ചെയ്യുമെന്നും ഇയാള്‍ പറയുന്നുണ്ട്.
നിരവധി പേരാണ് ആരാധകന്റെ ഈ എടുത്തുചാട്ടത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഒരാള്‍ പറഞ്ഞത് ഇങ്ങനെ ‘നിങ്ങളുടെ ജീവിതം ഇങ്ങനെ നശിപ്പിച്ചാല്‍ രാജ്യത്തിനും സ്വന്തം കുടുംബത്തിനും നിങ്ങളെക്കൊണ്ട് എന്ത് പ്രയോജനം? ഒരു സിനിമ നിങ്ങളുടെ ജീവിതത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത്? വിനോദത്തിനായി മാത്രം സിനിമകള്‍ കാണുക.’
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
