News
നിങ്ങള്‍ അഹാനയെ സപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലായിരുന്നു, ആ കുട്ടി ചെയ്യുന്നത് തെറ്റല്ലേ…; അഹാനയുടെ ചിത്രങ്ങള്‍ക്ക് കയ്യടിച്ച റിമി ടോമിയോട് ആരാധകന്‍
നിങ്ങള്‍ അഹാനയെ സപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലായിരുന്നു, ആ കുട്ടി ചെയ്യുന്നത് തെറ്റല്ലേ…; അഹാനയുടെ ചിത്രങ്ങള്‍ക്ക് കയ്യടിച്ച റിമി ടോമിയോട് ആരാധകന്‍
സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യല്‍ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് അഹാന കൃഷ്ണ. ലോക്ക് ഡൗണ്‍ കാലത്ത് യൂട്യൂബില്‍ സജീവമായ നടിക്ക് അടുത്തിടെ സില്‍വര്‍ ബട്ടണും ലഭിക്കുകയുണ്ടായി.
വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. രാജീവ് രവി ഒരുക്കിയ ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. എന്നാല്‍ ഇതിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത അഹാന, പിന്നീട് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ തിരികെ വരികയായിരുന്നു.
ഇന്ന് മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന. തന്റേതായ സീരീസുകള്‍ ഒരുക്കി ഒടിടി ലോകത്തും അഹാന സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇതിനിടെ ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അഹാന കൃഷ്ണ. ഗോവയില്‍ നിന്നുമുള്ള ചിത്രങ്ങളുമായാണ് അഹാന സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്.
ക്രോപ്പ് ടോപ്പും ജീന്‍സ് ഷോര്‍ട്‌സും ധരിച്ചെത്തിയ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം അഹാന പങ്കുവച്ചത്. പിന്നാലെ ഇപ്പോഴിതാ പുതിയ ചിത്രങ്ങളുമായി അഹാന എത്തിയിരിക്കുന്നത്. ഗോവയിലെ ബീച്ചിലെ കടല്‍ത്തിരകളില്‍ കളിച്ചുല്ലസിക്കുന്ന തന്റെ ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്. മോണോക്കിനി ധരിച്ചാണ് താരം ചിത്രങ്ങളില്‍ എത്തുന്നത്. അധികം വൈകാതെ തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം താരത്തിന്റെ ബോള്‍ഡ് ലുക്കിനെതിരെ സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളും ഉണര്‍ന്നിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മോളെ ഞാന്‍ ഒരു കാര്യം പറയട്ടെ അത്തരത്തിലുള്ള ഫോട്ടോ എടുക്കുന്നത് തെറ്റാണ്. ഞമ്മളുടെ മരണം എപ്പോഴാണെന്നു നമ്മുക്ക് പറയാന്‍ പറ്റത്തില്ല. ദൈവത്തിന് നടക്കാത്ത ഫോട്ടോ എടുക്കരുത് ? ഒരു നിമിഷം ദൈവത്തെ ഓര്‍ക്കുക., കല്യാണം ഉറപ്പിച്ചെന്നു തോന്നുന്നു. അതിന്റെ തയാറെടുപ്പാണോ ഇതൊക്കെ ? മോളെ അമ്മയും അച്ഛനും ഈ ഫോട്ടോ സപ്പോര്‍ട്ട് ചെയ്‌തോ? ഡ്രസിംഗില്‍ കുറച്ച് ശ്രദ്ധിക്കാം, ചേച്ചിയുടെ അവസാനത്തെ അടവ്.
ആര്‍ക്കും എന്നെ തോല്‍പ്പിക്കാന്‍ ആവില്ല. ഇനി കുറച്ച് ഗ്ലാമറസാകാം, എങ്കിലേ ചാന്‍സ് കിട്ടൂ…എന്നൊക്കെയാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍. ആ ഷര്‍ട്ടും ഒഴിവാക്കി ഒരു ബിക്കിനിയായിരുന്നു നല്ലത്, അപ്പോ നമുക്ക് ആര്‍ഷഭാരത സംസ്‌കാരം വേണ്ടേ.. എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ഇതിനിടെ അഹാനയുടെ ചിത്രത്തിന് കയ്യടിച്ച റിമി ടോമിയ്ക്ക് ഒരാള്‍ നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്.
നിങ്ങള്‍ അഹാനയെ സപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലായിരുന്നു. ആ കുട്ടി ചെയ്യുന്നത് തെറ്റല്ലേ, അറിഞ്ഞിട്ടും എന്തിനാ പ്രോത്സാഹിപ്പിച്ചേ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇയാള്‍ക്ക് മറുപടിയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. എന്താണ് തെറ്റെന്നും തിരുത്തേണ്ടത് നിങ്ങളാണെന്നും സോഷ്യല്‍ മീഡിയ ഇയാളോട് പറയുന്നുണ്ട്.
അതേസമയം അഹാനയ്ക്ക് പിന്തുണയുമായും നിരവധി പേര്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ നല്ലൊരു ശതമാനം നേരം വെളുക്കാത്തവര്‍ ഉണ്ട് എന്ന് ഇവിടുത്തെ കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാവും, ആ കുട്ടി ഇഷ്ടമുള്ള ഡ്രസ് ഇടട്ടെ, എന്താണ് കുഴപ്പം? സംഘ മിത്രങ്ങള്‍ ആരും ഇത് വഴി വന്നില്ലേ ശകുന്തളേ എന്നൊക്കെയാണ് താരത്തിന് പിന്തുണയുമായി എത്തിയവരുടെ കമന്റുകള്‍. നാന്‍സി റാണി, അടി തുടങ്ങിയ സിനിമകളാണ് അഹാനയുടേതായി പുറത്തിറങ്ങാനുള്ളത്. പോയ വര്‍ഷം താരത്തെ മി മൈ സെല്‍ഫ ആന്റ് ഐ എന്ന വെബ് സീരീസിലും കണ്ടിരുന്നു.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് സൈബര്‍ ബുള്ളിയിംഗിനെതിരെ അഹാന പോസ്റ്റ് ചെയ്ത വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുകൂട്ടം കോമാളികള്‍ എന്തൊക്കെയോ പറയുന്നത് പോലെയൊക്കെയായാണ് തോന്നിയത്. വീട്ടിലുള്ള നാല് പിള്ളേരെ വഴിയെ പോവുന്നവര്‍ അതും ഇതും പറയുന്നതില്‍ അച്ഛനും അമ്മയും അസ്വസ്ഥരായിരുന്നു. അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ക്കെതിരെ എന്തെങ്കിലും നടക്കുകയാണെങ്കില്‍, അത് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധവുമില്ലാത്തവര്‍ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു.
അത് തന്നെയായിരുന്നു അന്നത്തെ അവസ്ഥ. ഞങ്ങള്‍ക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനല്‍ തുടങ്ങി, അവര്‍ക്ക് വ്യൂസ് കിട്ടുന്നുണ്ടായിരുന്നു. അവര്‍ക്ക് എന്നോട് വ്യക്തിപരമായി പ്രശ്‌നമില്ലെന്ന് എനിക്കറിയാം, മാത്രമല്ല എവിടേലും കണ്ടാല്‍ സംസാരിക്കാനും സെല്‍ഫി എടുക്കാനുമൊക്കെ അവര്‍ വന്നേക്കുമെന്നും അറിയാമായിരുന്നു. അന്ന് എന്റെ ഒരു ഫോട്ടോയും സൈഡില്‍ 4 റംമ്പുട്ടാനും വെച്ചാല്‍ പതിനായിരം വ്യൂ ഉറപ്പായും കിട്ടും എന്നതായിരുന്നു അവസ്ഥ. പ്രശസ്തരായവരെല്ലാം നിലവില്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണിത് എന്നും അഹാന പറഞ്ഞു.