News
പത്താന്റെ റിലീസിന് മുമ്പ് ഷാരൂഖിനെ കാണാന്‍ തടിച്ചു കൂടി ആയിരങ്ങള്‍; നന്ദി പറഞ്ഞ് താരം
പത്താന്റെ റിലീസിന് മുമ്പ് ഷാരൂഖിനെ കാണാന്‍ തടിച്ചു കൂടി ആയിരങ്ങള്‍; നന്ദി പറഞ്ഞ് താരം
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലേയ്ക്ക് എത്തുന്ന ഷാരൂഖ് ഖാന് ചിത്രമായ പത്താന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം വിവാദങ്ങളിലും വിമര്ശനങ്ങള്ലും പെട്ടിരുന്നു. ബഹിഷ്കരണാഹ്വാനങ്ങള്‍ക്കിടയിലും ചിത്രം ജനുവരി 25ന് തിയേറ്ററില്‍ എത്തും.
ഇപ്പോഴിതാ ആരാധകരെ തന്നെ വസതിയായ മന്നത്തില്‍ എത്തി കണ്ട ഷാരൂഖിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പൊതുവില്‍ എന്തെങ്കിലും വിശേഷ ദിവസങ്ങളില്‍ ആയിരിക്കും ഷാരൂഖ് ആരാധകരെ കാണാന്‍ എത്താറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം വൈകിട്ട് സര്‍െ്രെപസ് ആയി താരം പ്രത്യക്ഷപ്പെട്ടപ്പോള്‍, ആരാധകരും അത് ആഘോഷമാക്കി. നിരവധി പേരാണ് താരത്തെ കാണാന്‍ തടിച്ചു കൂടിയത്. ഷാരൂഖ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വീഡിയോ പങ്കുവച്ച് ആരാധകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ടിക്കറ്റ് ബുക്കിങ്ങില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നലെ മാത്രം 3,00,500 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ 1.70 കോടിയോളം രൂപ ചിത്രം നേടിയിരുന്നു. പിന്നാലെ നടന്ന പ്രീ ബുക്കിങ്ങില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
കൊവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസുകളില്‍ ബ്രഹ്മാസ്ത്ര മാത്രമാണ് പ്രീ റിലീസ് ബുക്കിംഗില്‍ പഠാന് മുന്നിലുള്ളത്. എന്നാല്‍ ബ്രഹ്മാസ്ത്രയുടെ റെക്കോര്‍ഡും പഠാന് തകര്‍ക്കുമെന്നാണ് വിലയിരുത്തലുകള്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന് നായകനായെത്തുന്ന ചിത്രമാണ് പഠാന്.
സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.
