Malayalam Breaking News
രണ്ടാമത്തെ വിവാഹമോചനം സങ്കീര്ണമായിരന്നു… ഒരു റോബോട്ടിനെ പോലെയാണ് ജീവിച്ചത്…. പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതമെന്ന് കരുതി, പക്ഷേ തെറ്റിപ്പോയി: ശാന്തി കൃഷ്ണ
രണ്ടാമത്തെ വിവാഹമോചനം സങ്കീര്ണമായിരന്നു… ഒരു റോബോട്ടിനെ പോലെയാണ് ജീവിച്ചത്…. പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതമെന്ന് കരുതി, പക്ഷേ തെറ്റിപ്പോയി: ശാന്തി കൃഷ്ണ
രണ്ടാമത്തെ വിവാഹമോചനം സങ്കീര്ണമായിരന്നു… ഒരു റോബോട്ടിനെ പോലെയാണ് ജീവിച്ചത്…. പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതമെന്ന് കരുതി, പക്ഷേ തെറ്റിപ്പോയി: ശാന്തി കൃഷ്ണ
പ്രണയ സിനിമകള്‍ പോലെയാകും ജീവതമെന്ന് കരുതി.. പക്ഷേ യാഥാര്‍ത്ഥ്യം അതല്ലായിരുന്നെന്ന് ശാന്തി കൃഷ്ണ. 1980-1990 കാലഘട്ടത്തില്‍ വെള്ളിത്തിരയില്‍ തിളങ്ങിയ ശാന്തി കൃഷ്ണ വലിയൊരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് അഭിനയലോകത്തേയ്ക്ക് വീണ്ടും മടങ്ങിയെത്തുന്നത്. തിരിച്ചെത്തിയപ്പോഴാണ് ഒരു നടിയെന്ന നിലയില്‍ ജനങ്ങള്‍ നല്‍കിയിരുന്ന സ്നേഹവും പിന്തുണയും താന്‍ തിരിച്ചറിഞ്ഞതെന്ന് ശാന്തി കൃഷ്ണ പറയുന്നു. ഒരു ചാനല്‍ പരിപാടിയ്ക്കിടെ മനസ്സു തുറക്കുകയായിരുന്നു ശാന്തി കൃഷ്ണ.
സിനിമയില്‍ തിളങ്ങി നിന്ന കാലത്തായിരുന്നു നടന് ശ്രീനാഥുമായുള്ള ശാന്തി കൃഷ്ണയുടെ വിവാഹം നടക്കുന്നത്. അന്ന് ശാന്തി കൃഷ്ണയ്ക്ക് വയസ്സ് 19. വിവാഹത്തോടെ സിനിമയില്‍ നിന്നും ശാന്തി കൃഷ്ണ വിട്ടു നിന്നു. എന്നാലാ തീരുമാനം തീരെ പക്വതയില്ലെതെ എടുത്തൊരു തീരുമാനമായിരുന്നെന്ന് ശാന്തി കൃഷ്ണ പറയുന്നു. അന്ന് കണ്ടിരുന്ന പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതമെന്ന് കരുതി. പക്ഷേ യാഥാര്‍ഥ്യം അതല്ലായിരുന്നു. ആ പ്രായത്തില്‍ മാതാപിതാക്കള്‍ പറയുന്നത് കേട്ടില്ലെന്നും ശാന്തി കൃഷ്ണ പറയുന്നു.
എല്ലാം എന്നെ കൊണ്ട് ഒറ്റയ്ക്ക് പറ്റുമെന്ന് കരുതി. എങ്കിലും അമ്മയുമായി കടുത്ത ആത്മബന്ധമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ പോലെയാണ്. ജീവിതത്തില്‍ എന്തു പ്രശ്നമുണ്ടായാലും അമ്മ കൂടെ ഉണ്ടാകും എന്ന വിശ്വാസമുണ്ടെന്നും ശാന്തി കൃഷ്ണ പറയുന്നു. പക്ഷേ 11 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 1995ല്‍ ശ്രീനാഥും ശാന്തി കൃഷ്ണയും നിയമപരമായി വേര്‍പിരിഞ്ഞു.
രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് സെക്രട്ടറി സദാശിവന് ബജോരെയുമായുള്ള ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹം നടന്നു. എന്നാല്‍ ഈ ബന്ധവും നിലനിന്നില്ല. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. എന്നാല്‍ ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. അതുകൊണ്ട് തന്നെ രണ്ടാമത്തെ വിവാഹമോചനം ശാന്തി കൃഷ്ണയ്ക്ക് സങ്കീര്‍ണമായിരുന്നു. ഒരു അമ്മ എന്ന നിലയില്‍ എന്ത് തീരുമാനം എടുത്താലും അത് കുട്ടികളെ ബാധിക്കുമോ എന്ന ചിന്ത നമുക്ക് ഉണ്ടാകുമെന്നും ശാന്തി കൃഷ്ണ പറയുന്നു. ആ സമയത്ത് ഒരു റോബോട്ടിനെപ്പോലെയാണ് ജീവിച്ചത്. ശരിക്കും ഒരു കൊക്കൂണില്‍ ആയിരുന്നു. അതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ സുഹൃത്തുക്കളും കുടുംബവും ഒപ്പമുണ്ടായിരുന്നെന്നും താരം പറയുന്നു.
Shanthi Krishna about her married life
