Social Media
ട്രോളെന്ന് പറഞ്ഞാൽ ഇതാണ്; ഒടുവിൽ പവനായി ശവമായി; ഷെയ്ന് നിഗത്തിനെതിരെ ട്രോളുകള്‍ കാണാം..
ട്രോളെന്ന് പറഞ്ഞാൽ ഇതാണ്; ഒടുവിൽ പവനായി ശവമായി; ഷെയ്ന് നിഗത്തിനെതിരെ ട്രോളുകള്‍ കാണാം..
ചുരുങ്ങയ കാലം കൊണ്ട് മലയാള സിനിമയിൽ തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഷെയിന്‍.
ഇപ്പോൾ വിവാദങ്ങളിൽ കുടുങ്ങികിടക്കുകയാണ് താരം. സമൂഹ മാധ്യമങ്ങളിലും സിനിമ മേഖലയിലും ഷെയിൻ തന്നെയാണ് ചർച്ച വിഷയം. അതോടൊപ്പം തന്നെ ഷെയ്നിന് എതിരെയുള്ള ട്രോളുകളും മാധ്യമങ്ങളിൽ സജീവമായിട്ടുണ്ട് .
ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ടാണ് ഷെയ്ൻ വെയില് എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ജോബി ജോർജും ഷെയ്നുമുള്ള തർക്കം പരിഹരിച്ചതിന് പിന്നാലെ വെയിൽ സംവിധായകൻ ശരത് മേനോനുമുള്ള തർക്കമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നത്. താരം സിനിമയുമായി സഹകരിക്കാത്തത് ട്രോളന്മാരും ആയുധമാക്കി തീർത്തു . താടി വടിച്ച് മുടി പറ്റെ വെട്ടിയുള്ള ഷെയ്നിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. താരത്തിന്റെ ഈ ചിത്രങ്ങൾ വെച്ചുകൊണ്ടുള്ള ട്രോളുകളാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
shane nigham
