എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെയുള്ള ടാഗ് കാണുമ്പോള്‍ വിഷമം തേന്നാറുണ്ട്’;ഷെയ്ൻ നിഗം
മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ഷെയ്ൻ നിഗം. യുവാക്കൾക്കിടയിലും കുടുംബ പ്രേക്ഷകർക്ക് ഇടയിലും ഒരുപോലെ ആരാധകരുണ്ട് നടന്. ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ ഒന്നിച്ച ‘ആര്‍ഡിഎക്‌സ്’ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഓണം റിലീസ് ആയി എത്തിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് ആര്‍ഡിഎക്‌സ്. ഇതിനിടെ ഷെയ്ന്‍ നിഗം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെയുള്ള ടാഗ് കാണുമ്പോള്‍ വിഷമം തേന്നാറുണ്ട് എന്നാണ് ഷെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഷെയ്ന്‍ ഇക്കാര്യത്തെ കുറിച്ചും സംസാരിച്ചത്.ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമയാണ് എനിക്ക് ചെയ്യാന്‍ കുറച്ചു കൂടി നല്ലതെന്ന് തോന്നു. മറ്റേത് നമ്മളെ നന്നായി ഉള്‍വലിക്കും. പുറത്തേക്ക് ഇറങ്ങനോ ആള്‍ക്കാരെ കാണാനോ തോന്നാത്ത അവസ്ഥയായുണ്ടാകും. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ പടത്തിനും ആ സിറ്റുവേഷന്‍സിനും ഓക്കെ ആണ്.”
”എന്തൊക്കെ പറഞ്ഞാലും സിനിമ ജനങ്ങള്‍ക്ക് എന്റര്‍ടെയ്ന്‍മെന്റ് ആയിരിക്കണം. നമ്മള്‍ എത്ര എഫേര്‍ട്ട് എടുത്താലും ആളുകള്‍ നല്ലത് പറഞ്ഞാലും പ്രേക്ഷകര്‍ക്ക് വേണ്ടത് സന്തോമുള്ള പടങ്ങളാണ്. ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടും ആളുകള്‍ ശ്രദ്ധില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്.””ഒരു പക്ഷേ അങ്ങനെ ചിന്തിക്കാന്‍ പാടില്ലായിരിക്കും. എന്നാലും ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെ ചില ടാഗ് കാണുമ്പോള്‍, ഇത്രയൊക്കെ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് അഭിനയിച്ചിട്ടും, ആളുകള്‍ ഭയങ്കര സില്ലിയായി പറയുമ്പോഴും വിഷമം തോന്നും. ചിലപ്പോള്‍ അതൊക്കെ ഇതിന്റെ ഭാഗമായിരിക്കാം” എന്നാണ് ഷെയ്ന്‍ പറഞ്ഞത്.
