Connect with us

വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര കുറച്ച് പണിയാണ്, നല്ല സമയത്ത് നല്ലത് പറയാനും മോശം സമയത്ത് ചവിട്ടിത്താഴ്ത്താനും ആളുകളുണ്ടാവും; ഷെയ്ന്‍ നിഗം

Actor

വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര കുറച്ച് പണിയാണ്, നല്ല സമയത്ത് നല്ലത് പറയാനും മോശം സമയത്ത് ചവിട്ടിത്താഴ്ത്താനും ആളുകളുണ്ടാവും; ഷെയ്ന്‍ നിഗം

വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര കുറച്ച് പണിയാണ്, നല്ല സമയത്ത് നല്ലത് പറയാനും മോശം സമയത്ത് ചവിട്ടിത്താഴ്ത്താനും ആളുകളുണ്ടാവും; ഷെയ്ന്‍ നിഗം

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ഷെയ്ന്‍ നിഗം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് പറയുകയാണ് നടന്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഷെയ്‌ന്റെ പ്രതികരണം. എല്ലാത്തില്‍ നിന്നും കുറേയൊക്കെ അകന്നു നില്‍ക്കുകയാണ് ഇപ്പോള്‍.

കമന്റുകളൊന്നും അങ്ങനെ നോക്കാറില്ല. നമ്മളുടെയൊക്കെ ഒരു സമയം ആണ്. നല്ല സമയത്ത് നല്ലത് പറയാനും മോശം സമയത്ത് ചവിട്ടിത്താഴ്ത്താനും ആളുകളുണ്ടാവും. അതിലൊന്നും ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ഈ വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര കുറച്ച് പണിയാണ്.

കാരണം, ഇതൊരു വ്യക്തിയും വലിയ സംഘടനകളോ കമ്പനികളോ അല്ലെങ്കില്‍ എന്നേക്കാള്‍ പവര്‍ഫുള്ളായ അള്‍ക്കാരുമായുള്ള കലഹമാണ്. അത് വലിയ വലിയ പ്രശ്‌നങ്ങളിലേക്ക് പോകുമ്പോള്‍ നമുക്ക് നോക്കി നില്‍ക്കാനേ സാധിക്കൂ. എല്ലായിപ്പോഴും നമ്മുടെ ഭാഗം വിശദീകരിക്കാന്‍ സാധിക്കില്ല.

പ്രാര്‍ഥനയും ആത്മീയതയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തില്‍ നിന്നും കുറേയൊക്കെ വിട്ടുനില്‍ക്കാന്‍ പറ്റുന്നത് അതുകൊണ്ടാണ്. നമ്മളാഗ്രഹിക്കുന്ന സമാധാനം ആദ്യം ലഭിക്കണമെന്നില്ല. ജീവിതത്തില്‍ വേണ്ടത് സമാധാനമാണ്. സന്തോഷം നമ്മള്‍ക്ക് പങ്കുവെച്ച് കിട്ടുന്നതാണ്. പക്ഷേ സമാധാനം ഉള്ളില്‍ നിന്ന് ഉണ്ടാവേണ്ടതും ‘ എന്നാണ് ഷെയ്ന്‍ നിഗം പറഞ്ഞത്.

ഉണ്ണി മുകുന്ദനെതിരെ അസഭ്യം കലര്‍ന്ന പരിഹാസമുയര്‍ത്തിയ ഷെയ്ന്‍ നിഗത്തിനെതിരെ അടുത്തിടെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഡങഎനെ അശ്ലീല ഭാഷയില്‍ പ്രയോഗിച്ചാണ് മഹിമാ നമ്പ്യരെ ഷെയിന്‍ പരിഹസിച്ചത്. അതിനായി ഉണ്ണി മുകുന്ദനെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയേയും ഷെയ്ന്‍ നിഗം ഇകഴ്ത്തി സംസാരിക്കുകയായിരുന്നു . കഴിഞ്ഞ ദിവസം സുഡാപ്പി ഫ്രം ഇന്ത്യ എന്ന് സ്വയം വിശേഷിപ്പിച്ചും ഷെയ്ന്‍ വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top