Malayalam
തനിക്ക് മറ്റ് താരങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണം, അര്‍ദ്ധരാത്രി ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങി പോയി ഷെയ്ന്‍ നിഗം?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം
തനിക്ക് മറ്റ് താരങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണം, അര്‍ദ്ധരാത്രി ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങി പോയി ഷെയ്ന്‍ നിഗം?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം
നഹാസ് ഹിദായത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘ആര്‍ഡിഎക്‌സ്’. ഈ ചിത്രത്തിന്റെ സെറ്റില്‍ നടന്‍ ഷെയ്ന്‍ നിഗം പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുതിര്‍ന്ന താരങ്ങളായ ലാല്‍, ബാബു ആന്റണി, ബൈജു സന്തോഷ് തുടങ്ങിയവര്‍ അടങ്ങിയ ഷൂട്ടിങ് സെറ്റില്‍ നിന്ന് ഷെയ്ന്‍ നിഗം അര്‍ദ്ധരാത്രി ഇറങ്ങിപ്പോയതു കാരണം ഷൂട്ടിങ് മുടങ്ങിയെന്നാണ് പ്രമുഖ സിനിമാ ഗ്രൂപ്പുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
തനിക്ക് മറ്റ് താരങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണമെന്നുള്ള ഷെയ്ന്‍ നിഗത്തിന്റെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ട്വീറ്റുകളില്‍ പറയുന്നു. എന്നാല്‍ ഇതിനിടെ ആര്‍ഡിഎക്‌സിന്റെ ഷൂട്ടിങ് സുഗമമായി മുന്നോട്ട് പോകുന്നു എന്ന വാര്‍ത്തയാണ് ഷെയ്ന്‍ നിഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
‘ആര്‍ഡിഎക്‌സിന്റെ സെറ്റില്‍ വീണ്ടും പ്രശ്‌നങ്ങള്‍. മുതിര്‍ന്ന അഭിനേതാക്കളായ ലാല്‍, ബാബു ആന്റണി, ബൈജു സന്തോഷ്, സഹതാരങ്ങളായ ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം ഷൂട്ടിങ് നടക്കുന്നതിനിടെ അര്‍ദ്ധരാത്രി ഷെയ്ന്‍ നിഗം സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി.
ഈ വിഷയത്തില്‍ അസോസിയേഷന്‍ മേധാവികളുമായി ചേര്‍ന്ന് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുകയാണ്.’ എന്നൊക്കെയാണ് സിനിമാ വൃത്തങ്ങളില്‍ നിന്നുള്ള ട്വീറ്റുകള്‍ പറയുന്നത്.
അതിനിടെ ‘നാടകം വേണ്ട’ എന്ന ആന്റണി പെപ്പെയുടെ സമൂഹ മാധ്യമ കുറിപ്പും വൈറലായിരുന്നു. യഥാര്‍ഥ ജീവിതത്തിലും അഭിനയിക്കുന്നവര്‍ക്കു സമര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ആന്റണി വര്‍ഗീസ് പോസ്റ്റ് പങ്കുവച്ചത്.
ആന്റണിയുടെ പോസ്റ്റ് ആര്‍ഡിഎക്‌സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന വിവാദത്തെപ്പറ്റിയാണോ എന്ന തരത്തിലും ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ സത്യാവസ്ഥ എന്താണെന്ന് ഇതുവരെയും പുറത്തെത്തിയിട്ടില്ല.
