Connect with us

കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നു, എന്നെ ബാന്‍ ചെയ്തു എന്ന് മാധ്യമങ്ങളിലൂടെയാണ് ഞാന്‍ പോലും അറിയുന്നത്; ഷെയ്ന്‍ നിഗം

Actor

കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നു, എന്നെ ബാന്‍ ചെയ്തു എന്ന് മാധ്യമങ്ങളിലൂടെയാണ് ഞാന്‍ പോലും അറിയുന്നത്; ഷെയ്ന്‍ നിഗം

കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നു, എന്നെ ബാന്‍ ചെയ്തു എന്ന് മാധ്യമങ്ങളിലൂടെയാണ് ഞാന്‍ പോലും അറിയുന്നത്; ഷെയ്ന്‍ നിഗം

മലയാളികള്‍ക്ക് ഏ്രറെ പിയങ്കരനായ താരമാണ് ഷെയ്ന്‍ നിഗം. ഇടയ്ക്കിടെ താരം വിവാദത്തില്‍പ്പെടാറുണ്ട്. വെയില്‍, ഖുര്‍ബാനി എന്നീ ചിത്രങ്ങളുടെ ഭാഗമായി പ്രൊഡ്യൂസര്‍മാരുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം താരത്തിന് ബാന്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍ നിഗം. കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നുപോയി എന്നാണ് ഷെയ്ന്‍ പറയുന്നത്.

‘അധികാരം വെച്ച് ഒരാളെ സാര്‍ എന്നും അതില്ലാത്ത ഒരാളെ എടാ എന്നും ഞാന്‍ വിളിക്കില്ല. സാര്‍ എന്നൊക്കെ വിളിക്കുന്നുണ്ടെങ്കില്‍ അത് ഉള്ളില്‍ തട്ടിയായിരിക്കും വിളിക്കുക. ചിലയിടങ്ങളില്‍ നമ്മള്‍ ഡിപ്ലോമാറ്റിക് ആകേണ്ടി വരും. അത് ഞാന്‍ ചെയ്തിട്ടില്ല. അതാണ് പലയിടങ്ങിലും എനിക്ക് ഇങ്ങനെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ളത്. അവരാണ് പറയുന്നത്, അയാള്‍ ഇങ്ങനെയാണ്, അങ്ങനെയാണ് എന്നൊക്കെ.

ഇത്രയും പടങ്ങള്‍ ചെയ്തില്ലേ, ഇതൊക്കെ തിയേറ്ററില്‍ വന്നില്ലേ? ഇത്രയും പ്രശ്‌നമാണെങ്കില്‍ എങ്ങനെയാണ് ഇത് തീരുന്നത്. സാമാന്യമുള്ള ഒരാള്‍ ചിന്തിച്ച് കളഞ്ഞാല്‍ അതൊക്കെ മനസിലാകും. കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നുപോയി. അവരുടെ കൈയ്യില്‍ കണ്ട്രോള്‍ ഉള്ള ആളുകളെ അവര്‍ പല രീതിയിലും എന്നെ സംഘമായി നിന്ന് ആക്രമിച്ചിട്ടുണ്ട്.

ഞാനും എന്റെ വീട്ടുകാരും ഒക്കെ അന്ന് ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളു. ഷൂട്ട് കഴിഞ്ഞ് പാക്ക് അപ്പ് ആയ സിനിമ 20 ദിവസം കഴിഞ്ഞിട്ടാണ് തന്നെ ബാന്‍ ചെയ്യുന്നത്. ഷൂട്ട് കഴിഞ്ഞ് പാക്ക് അപ്പ് കഴിഞ്ഞതിന്റെ ഫോട്ടോ അടക്കം പുറത്ത് വന്ന് കഴിഞ്ഞ ശേഷം ബാന്‍ ചെയ്യുന്നു. എന്നിട്ട് പറയുന്നത് സെറ്റില്‍ പ്രശ്‌നമായിരുന്നു എന്ന്. എന്റെ ഭാഗം എന്താണെന്ന് കേട്ടിട്ടില്ല.

ഞാന്‍ എന്റെ ഭാഗം പറയുന്ന ലെറ്റര്‍ നല്‍കിയിരുന്നു. അത് വായിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല. അത് വായിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ എന്നെ ബാന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നെ ബാന്‍ ചെയ്തു എന്ന് മാധ്യമങ്ങളിലൂടെയാണ് ഞാന്‍ പോലും അറിയുന്നത്.’ എന്നാണ് അഭിമുഖത്തില്‍ ഷെയ്ന്‍ നിഗം പറഞ്ഞത്.

അതേസമയം ലിറ്റില്‍ ഹേര്‍ട്ട്‌സ് ആണ് ഷെയ്ന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം. മഹിമ, ബാബുരാജ്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങള്‍.

സമീര്‍ താഹിര്‍ ചിത്രം ‘നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി’ എന്ന ചിത്രത്തില്‍ ശ്യാം എന്ന കഥാപാത്രമായാണ് ഷെയ്ന്‍ സിനിമയില്‍ സജീവമാവുന്നത്. പിന്നീട് ബാല്യകാലസഖി, അന്നയും റസൂലും, കമ്മട്ടിപ്പാടം തുടങ്ങീ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് ഷെയ്ന്‍ കാഴ്ചവെച്ചത്. എന്നാല്‍ 2016ല്‍ ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത ‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഷെയ്ന്‍ നായകനാവുന്നത്. പിന്നീട് മികച്ച സിനിമകളിലൂടെ മലയാളത്തില്‍ യുവതാരങ്ങളില്‍ മുന്‍നിരയിലേയ്ക്ക് എത്തുകയായിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top