Connect with us

എന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു; എല്ലാവരോടും നിർവാജ്യം ക്ഷമാപണം നടത്തുന്നു!

Malayalam

എന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു; എല്ലാവരോടും നിർവാജ്യം ക്ഷമാപണം നടത്തുന്നു!

എന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു; എല്ലാവരോടും നിർവാജ്യം ക്ഷമാപണം നടത്തുന്നു!

ഷെയ്ൻ നിഗം വിഷയം ഒത്തുതീർപ്പിനൊരുങ്ങിയ സാഹചര്യത്തിൽ ഷെയ്ൻ നടത്തിയ പ്രസ്താവന വലിയ വിവാദഹങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.ഇനി ഒത്തുതീർപ്പിന് തയ്യാറല്ലെന്നും ഷെയ്ൻ പരസ്യമായി മാപ്പുപറയണമെന്നും നിർമാതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഈ സാഹചര്യത്തിൽ ക്ഷമ ചോദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം.തൻറെ ഫേസ്ബുക് പേജിലൂടെയാണ് ഷെയ്ൻ വിശദീകരണവുമായി എത്തിയത്.താൻ ചലച്ചിത്രമേളയിൽ നടത്തിയ പ്രസ്താവന തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചുവെന്ന് ഷെയ്ൻ പറയുന്നു.ഞാൻ പറഞ്ഞ വാക്കുകളിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ നിർവാജ്യം ക്ഷമാപണം നടത്തുന്നുവെന്നും ഷെയ്ൻ കുറിക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം..

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. അതുമൂലം നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ നിർവാജ്യം ക്ഷമാപണം നടത്തുന്നു…

എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും\പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.

shane nigam facebook post

More in Malayalam

Trending

Recent

To Top